CinemaGeneralIndian CinemaKollywoodLatest NewsNationalNEWS

ദുരന്തങ്ങൾ ഏറ്റുവാങ്ങി വിജയ് ആന്റണിയുടെ ജീവിതം, ഏഴാം വയസ്സിൽ അച്ഛന്റെ ആത്മഹത്യ ഇപ്പോൾ മകളും

ഞെട്ടലോടെയാണ് ആരാധകരും തമിഴ് ചലച്ചിത്ര ലോകവും ഈ വാർത്ത കേട്ടത്

പണ്ട് എന്റെ അച്ഛൻ ആത്മഹത്യ ചെയ്തു. എനിക്ക് ഏഴ് വയസ്സ് അന്ന്, എന്റെ സഹോദരിക്ക് വെറും അഞ്ച് വയസ്സ്. അതിനുശേഷം, എന്റെ അമ്മ ജീവിതത്തിൽ എത്രമാത്രം കഷ്ടപ്പെട്ടുവെന്നും ആ വേദന എന്താണെന്നും എനിക്ക് നേരിട്ട് അറിയാമെന്ന് നടൻ വിജയ് ആന്റണി വേദികളിൽ തുറന്ന് പറഞ്ഞിട്ടുള്ള കാര്യമാണ്.

ഏഴാം വയസ്സിൽ സ്വന്തം പിതാവിനെ നഷ്ടപ്പെട്ട വിജയ്ക്ക് ഇന്ന് സ്വന്തം മകളെ നഷ്ടപ്പെട്ടിരിക്കുകയാണ്, ഞെട്ടലോടെയാണ് വിജയ് ആന്റണിയുടെ ആരാധകരും തമിഴ് ചലച്ചിത്ര ലോകവും ഈ വാർത്ത കേട്ടത്. പുലർച്ചെ മൂന്ന് മണിയോടെയാണ് വിജയ് ആന്റണിയുടെ മകൾ മീരയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മാനസിക സമ്മർദ്ദം മൂലമാണ് മീര ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും പറയുന്നു. ജീവിതത്തിൽ ഇതുവരെ പൊരുതി നേടിയ വ്യക്തിത്വമാണ് വിജയ് ആന്റണിയുടേത്. ആത്മഹത്യയുടെ ആഘാതം ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ അദ്ദേഹം പല അഭിമുഖങ്ങളിലും അതിനെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. ആരും ആത്മഹത്യ ചെയ്യരുതെന്ന് നിരന്തരം ഉപദേശിക്കാറുള്ള വ്യക്തികൂടിയായിരുന്നു വിജയ് ആന്റണി. ഫാത്തിമയാണ് ഭാര്യ, മൂത്ത മകളാണ് മീര, ലാറ എന്നൊരു മകൾ കൂടിയുണ്ട് താരത്തിന്.

shortlink

Related Articles

Post Your Comments


Back to top button