‘മല്ലു സിംഗ്’ എന്ന ചിത്രത്തിന് ശേഷം സംവിധായകന് വൈശാഖ് ഉണ്ണി മുകുന്ദനെ നായകനാക്കി പ്രഖ്യാപിച്ച ചിത്രമാണ് ബ്രൂസ് ലീ. ആക്ഷന്‍ ഹീറോ പരിവേഷത്തിൽ ഉണ്ണി മുകുന്ദൻ എത്തുമെന്ന് പ്രതീക്ഷിച്ച ബ്രൂസ് ലീ ഉപേക്ഷിച്ചതായി ഉണ്ണി മുകുന്ദന് വെളിപ്പെടുത്തി. ബ്രൂസ് ലീ സിനിമ ഉപേക്ഷിച്ചോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി ആയാണ് നടന് ഇക്കാര്യം പങ്കുവച്ചത്.
read also: ഫൈബ്രോയ്ഡും സിസ്റ്റുംകൊണ്ട് നിറഞ്ഞ യൂട്രസും ഓവറിയും നീക്കം ചെയ്തു: സർജറിയെക്കുറിച്ച് നടി മഞ്ജു
‘അതെ സുഹൃത്തേ. ദൗര്‍ഭാഗ്യവശാല്‍ ബ്രൂസ് ലീ ഉപേക്ഷിക്കേണ്ടി വന്നു. ക്രിയേറ്റീവ് ആയ കാരണങ്ങളാലാണ് അത് വേണ്ടി വന്നത്. പക്ഷേ അതേ ടീം മറ്റൊരു പ്രോജക്റ്റിന് വേണ്ടിയുള്ള ജോലികളിലാണ്. അത് ഒരു ആക്ഷന്‍ ചിത്രമാവാനാണ് സാധ്യത. കാലം എന്താണോ ആവശ്യപ്പെടുന്നത് അതനുസരിച്ചാവും ആ ചിത്രം. അടുത്ത വര്‍ഷം തന്നില്‍ നിന്നും തീര്‍ച്ചയായും ഒരു ആക്ഷന്‍ ചിത്രം പ്രതീക്ഷിക്കാം’- എന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്.
Post Your Comments