മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ താരജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. ഓൺ സ്ക്രീൻ പ്രണയം ജീവിതത്തിലും ഒരുമിക്കണം എന്നായിരുന്നു പല ആരാധകരുടെയും ആഗ്രഹം.
ഇരുവരും ഒന്നിച്ചെത്തിയ അനിയത്തിപ്രാവ് എന്ന ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു, സിനിമയോടൊപ്പം തന്നെ ഇരുവരും പ്രേക്ഷകരുടെ ഇഷ്ട ജോഡിയായി മാറുകയായിരുന്നു. ശാലിനി – അജിത് ദമ്പതികളെക്കുറിച്ച് നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. നിറം എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് കുഞ്ചാക്കോ – ശാലിനി പ്രണയം വൻ രീതിയിൽ ആരാധകർ ചർച്ചയാക്കി മാറ്റുന്നത്. ശാലിനിയുടെയും കുഞ്ചാക്കോയുടെയും പ്രണയം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന കാലം കൂടിയായിരുന്നത്.
അജിത്തിന്റെയും ശാലിനിയുടെയും പ്രണയത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നെന്നും അവരുടെ ഹംസമായി പ്രവർത്തിച്ചിട്ടുണ്ടെന്നു നടൻ പറയുന്നു. എന്നാൽ എന്തുകൊണ്ടാണ് ശാലിനിയുമായി ചേർത്ത് അത്രയധികം ഗോസിപ്പുകൾ വന്നിട്ടും അജിത്തിനെക്കുറിച്ചും ശാലിനിയെക്കുറിച്ചും അവരുടെ പ്രണയത്തെക്കുറിച്ചും തുറന്ന് പറയാതിരുന്നതെന്ന് വ്യക്തമാക്കുകയാണ് താരം. താനൊരു മാന്യനായതുകൊണ്ടാണ് അവരുടെ പ്രണയ കഥ പുറത്ത് പറയാതിരുന്നതെന്നാണ് തമാശയായി കുഞ്ചാക്കോ പറയുന്നത്.
Post Your Comments