തെന്നിന്ത്യൻ സൂപ്പർ താരം തമന്നയിപ്പോൾ ജയിലർ ചിത്രത്തിന്റെ വിജയത്തിൽ അതീവ സന്തോഷവതിയാണ്. കാവാലാ എന്ന താരത്തിന്റെ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു.
വിജയ് വർമ്മയുമായി പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞതോടെ ഗോസിപ്പ് കോളങ്ങളിലെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് നടി തമന്ന. കരിയറിൽ തിളങ്ങി നിൽക്കുന്ന തമന്നയുടെ പ്രണയവും അഭിനയവുമെല്ലാം ആരാധകരുടെ ഇഷ്ട വിഷയമാണ്. ജീവിതത്തിലെ ഏറ്റവും പേടിച്ച നിമിഷത്തെക്കുറിച്ച് നടി തമന്ന പറഞ്ഞിരിക്കുകയാണ്. പിതാവിന് അസുഖം വരുകയും തുടർന്ന് ഉണ്ടായ സംഭവ വികാസങ്ങളുമാണ് നടി തമന്ന തുറന്ന് പറഞ്ഞിരിക്കുന്നത്.
താനും അച്ഛനും വിമാനത്തിൽ യാത്ര ചെയ്യവേ ഒരിക്കൽ കടുത്ത രോഗബാധിതനായിരുന്ന പിതാവ് തല കറങ്ങി വീണു, ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ഡോക്ടർമാരുടെ നിർദേശ പ്രകാരം അടിയന്തിര ശസ്ത്രക്രിയക്ക് പിതാവിനെ വിധേയനാക്കിയെന്നും സങ്കടത്തിന്റേയും നിസഹായതയുടേയും രാത്രിയായിരുന്നു അതെന്നും തമന്ന പറയുന്നു. ഓർക്കാൻ പോലും ഭയം തോന്നുന്ന രാത്രിയായി ആ സംഭവം മനസ്സിൽ ഇപ്പോഴും ഉണ്ടെന്നും താരം പറയുന്നു. പിതാവിന്റെ സർജറിക്ക് ശേഷം ഒന്നും കുഴപ്പമില്ലെന്ന് ഓർത്തു അഭിനയിക്കാൻ പോയ താൻ ടെൻഷനടിച്ച് സെറ്റിൽ തല കറങ്ങി വീണുവെന്നും നടി.
Leave a Comment