തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ പ്ലസ്ടുവിന് പഠിക്കുന്ന മകൾ ഇന്ന് ആത്മഹത്യ ചെയ്തിരുന്നു. തമിഴ് സിനിമാ ലോകത്തെയും നടന്റെ ആരാധകരേയും ഒന്നുപോലെ ഞെട്ടിച്ചുകളഞ്ഞ വാർത്തയായിരുന്നു ഇത്.
ഏകദേശം 1 വർഷത്തോളമായി വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായാണ് വിവരം, വിഷാദ രോഗം മൂലമാകാം ആത്മഹത്യ എന്നാണ് നിഗമനം. പതിവുപോലെ ഉറങ്ങുവാനായി മുറിയിലേക്ക് പോയ മകളുടെ മുറിയിൽ നിന്നും രാവിലെ 3 മണിയോടെ ഉണ്ടായ ശബ്ദം കേട്ട് കുടുംബാംഗങ്ങൾ ചെന്നപ്പോഴേക്കും ഫാനിൽ തൂങ്ങിയ കുട്ടി മരിച്ചിരുന്നു. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിതീകരിക്കുകയായിരുന്നു.
മീരയുടെ മുറിയിൽ ഫോറൻസികം വിഭാഗം പരിശോധന നടത്തി. മീരയുടെ ഫോൺ വിദഗ്ദ പരിശോധനക്കായി പോലീസ് കസ്റ്റഡിയിലെടുത്തു. വിജയ് ആന്റണി, ഭാര്യ ഫാത്തിമ, അടുത്തുള്ളവർ എന്നിവരുടെ എല്ലാം മൊഴികൾ പോലീസ് രേഖപ്പെടുത്തി. പഠനത്തിൽ മികവ് പുലർത്തിയിരുന്ന കുട്ടിയാണ് മീരയെന്ന് അധ്യാപകർ വെളിപ്പെടുത്തി. വിഷാദ രോഗത്തിന് കാവേരി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു കുട്ടി. കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
Post Your Comments