CinemaGeneralKollywoodLatest NewsNEWS

നടുറോഡിൽ അപകടകരമായ ബൈക്ക് സ്റ്റണ്ടിങ്ങിനിടെ അപകടം: നടനും യൂട്യൂബറുമായ താരത്തിന് പരിക്കേറ്റു

തെറിച്ച് റോഡിന് പുറത്തേക്ക് വീഴുകയായിരുന്നു വാസൻ

ചെന്നൈ: കാഞ്ചീപുരത്തിന് സമീപം ചെന്നൈ-ബെംഗളൂരു ഹൈവേയിലെ റോഡിൽ ബൈക്ക് സ്റ്റണ്ടിന് ശ്രമിച്ചപ്പോൾ യുട്യൂബറും മോട്ടോവ്ലോഗറും നടനുമായ ടിടിഎഫ് വാസന് സാരമായ പരിക്കേറ്റു. ‌

താരത്തിന്റെ അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീലി ചെയ്യവേയാണ് ( പിൻ ചക്രം മാത്രം നിലത്ത് മുട്ടുന്ന തരത്തിൽ ബൈക്കിലിരുന്ന് അഭ്യാസം നടത്തുന്ന രീതി) താരത്തിന് അപകടം ഉണ്ടായത്. വീലി ചെയ്യവേ തെറിച്ച് റോഡിന് പുറത്തേക്ക് വീഴുകയായിരുന്നു വാസൻ.  വാസനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, അപകടത്തിൽ വാസന്റെ കൈകൾക്ക് പൊട്ടലുണ്ടായി, ചെന്നൈ അമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വാസൻ .

നേരത്തെ തമിഴ്‌നാട് പോലീസ്, അശ്രദ്ധമായി വാഹനമോടിച്ചതിന് നിസാര വകുപ്പ് ചുമത്തി കേസെടുത്തിരുന്ന വാസൻ  ഇത്തരം ബൈക്ക് അഭ്യാസങ്ങളിലൂടെ ഇതിന് മുൻപും പ്രശസ്തനാണ്. അപകടകരമായ രീതിയിൽ നിരന്തരം ബൈക്ക് ഓടിക്കുകയും ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള അഭ്യാസങ്ങൾ നടത്തുന്ന ആളെന്നതിനാലും ഇയാൾക്കെതിരെ പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. പല കേസുകളും ഇത്തരത്തിലുള്ള ഇയാൾക്കെതിരെ കർശനമായ രീതിയിലുള്ള നടപടിയെടുക്കാത്ത പോലീസിനെതിരെയും വൻ രോഷമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments


Back to top button