
മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് സ്നേഹയും ഭർത്താവ് ശ്രീകുമാറും. പ്രസവത്തിനായി ചെറിയ ബ്രേക്കെടുത്ത നടി സ്നേഹ ശ്രീകുമാർ അഭിനയ ലോകത്തേക്ക് വീണ്ടും എത്തിയിരിക്കുകയാണ്.
മറിമായം, വൈഫ് ഈസ് ബ്യൂട്ടിഫുൾ തുടങ്ങിയ പരമ്പരകളിൽ മകൻ കേദാറും മുഖം കാണിച്ചിരുന്നു. മകൻ കേദാറിന് തൊട്ടിൽ കെട്ടിയ വിശേഷങ്ങളാണ് സ്നേഹ ശ്രീകുമാർ പങ്കുവച്ചത്. അവനെപ്പോഴും ആടിക്കൊണ്ടിരിക്കണം, ആട്ടം നിന്നാൽ മുഖം വാടും. തൊട്ടിലിലാകുമ്പോൾ നന്നായി ഉറങ്ങിക്കോളും, തലക്ക് നല്ല ഷേപ്പും ലഭിക്കുമെന്നും താരം. കുഞ്ഞിനെ തൊട്ടിലിൽ ആട്ടി ഉറക്കുന്നത് എങ്ങനെയെന്നും നടി സ്നേഹ ശ്രീകുമാർ കാണിച്ചിരുന്നു. തൊട്ടിലിൽ സന്തോഷത്തോടെ ഉറങ്ങുന്ന കേദാർനാഥിനെയും കാണാം.
താരത്തിന്റെ ഏഴാം മാസത്തിലെ ചടങ്ങ് പരമ്പരയിലും കാണിച്ചു, പിന്നീട് കേദാറിനെയും ക്യാമറക്ക് മുന്നിലെത്തിച്ചിരുന്നു സ്നേഹ. ഗർഭിണിയായിരുന്നപ്പോൾ മുതൽ ഓരോ കാര്യങ്ങളും ആരാധകർക്കായി താരം പങ്കുവച്ചിരുന്നു. കേദാർനാഥ് എന്ന പേരിലാണ് കുഞ്ഞിന്റെ ചടങ്ങുകൾ കാണിച്ചത്. സോഷ്യൽ മീഡിയയിലടക്കം ഒട്ടേറെ ആളുകൾ ഫോളോവേഴ്സായിട്ടുള്ള നടിയാണ് സ്നേഹ ശ്രീകുമാർ.
Post Your Comments