രഞ്ജിത്തിനെ മാറ്റുവാൻ നടക്കുന്നവർ ആദ്യം സ്വയം നന്നാകണമെന്ന് നടൻ ഹരീഷ് പേരടി. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലക്കുള്ള സംസ്ഥാന അവാർഡിലെ ഇടപെടലുകളെയും നിലപാടുകളെയും പറ്റി ചോദിക്കുമ്പോൾ രഞ്ജിത്തിന്റെ സിനിമകളിലെ ഒരു പ്രത്യേക രംഗം എടുത്ത് വിമർശിച്ചാൽ അത് ചോദ്യത്തിനുള്ള മറുപടിയാകുന്നില്ല.
അത് വെറും വിഷയങ്ങളിൽ നിന്നുള്ള ഒരു സദാചാര ഒഴിഞ്ഞുമാറൽ മാത്രമാണ്, അങ്ങിനെയാണെങ്കിൽ ലീല എന്ന ഉണ്ണിR.ന്റെ കഥ സംവിധാനം ചെയ്യ്ത രഞ്ജിത്തിനെ തുടച്ച് മാറ്റുന്നതിനുമുൻപ് ജയിലർ എന്ന സിനിമയിൽ ആസിഡിൽ മനുഷ്യനെ മുക്കി കൊല്ലുന്ന മനുഷ്യവിരുദ്ധ കഥാപാത്രം അവതരപ്പിച്ച വിനയാകനെ ആദ്യം തുടച്ച് മാറ്റേണ്ടിവരുമെന്നാണ് നടൻ ഹരീഷ് പേരടി പറയുന്നത്.
കുറിപ്പ് വായിക്കാം
രഞ്ജിത്തിന്റെ ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലക്കുള്ള സംസ്ഥാന അവാർഡിലെ ഇടപെടലുകളെയും നിലപാടുകളെയും പറ്റി ചോദിക്കുമ്പോൾ രഞ്ജിത്തിന്റെ സിനിമകളിലെ ഒരു പ്രത്യേക രംഗം എടുത്ത് വിമർശിച്ചാൽ അത് ചോദ്യത്തിനുള്ള മറുപടിയാകുന്നില്ല..അത് വെറും വിഷയങ്ങളിൽ നിന്നുള്ള ഒരു സദാചാര ഒഴിഞ്ഞുമാറൽ മാത്രമാണ്…അങ്ങിനെയാണെങ്കിൽ ലീല എന്ന ഉണ്ണി R.ന്റെ കഥ സംവിധാനം ചെയ്യ്ത രഞ്ജിത്തിനെ തുടച്ച് മാറ്റുന്നതിനുമുൻപ് ജയിലർ എന്ന സിനിമയിൽ ആസിഡിൽ മനുഷ്യനെ മുക്കി കൊല്ലുന്ന മനുഷ്യവിരുദ്ധ കഥാപാത്രം അവതരപ്പിച്ച വിനയാകനെ ആദ്യം തുടച്ച് മാറ്റേണ്ടിവരും.
പൊട്ടത്തരങ്ങൾ കേൾക്കുമ്പോൾ ഇപ്പോൾ ചിരിയും വരുന്നില്ല, സിനിമയെ സിനിമയായി കാണാനും ജീവിതത്തിലെ അഴകൊഴമ്പൻ നിലപാടുകളെ എത്ര ന്യായികരിച്ചാലും അതിനെ കുപ്പ തൊട്ടിയിൽ തള്ളാനും മലയാളിക്കറിയാം.
ചോദ്യം ഒരിക്കൽ കൂടി ആവർത്തിക്കുന്നു, ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലക്കുള്ള രഞ്ജിത്തിന്റെ സംസ്ഥാന അവാർഡുകളിലെ ഇടപ്പെടലുകളെ പറ്റി വിനായകന്റെ അഭിപ്രായമെന്താണ്?..ഉത്തരമില്ലെങ്കിൽ അത് മാത്രം പറഞ്ഞാൽ മതി…വെറുതെ കിടന്ന് ഉരുളല്ലേ വിനായകാ,നടനത്തിന് ആശംസകൾ.
Post Your Comments