തെന്നിന്ത്യന്‍ താരം നാഗചൈതന്യയുടെ രണ്ടാം വിവാഹം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. വ്യവസായിയുടെ മകളുമായി നടന്റെ വിവാഹം തീരുമാനിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കുകയാണ് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍.
read also: ‘തിറയാട്ടം’: കല്ലാടി നാണു ആശാനായെത്തുന്നത് മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം
നടി ശോഭിതയുമായുള്ള പ്രണയ ബന്ധം ശക്തമായി മുന്നോട്ടുപോവുകയാണെന്നും വിവാഹ വാര്‍ത്തകളില്‍ സത്യം ഇല്ലെന്നുമാണ് പുതിയ റിപ്പോർട്ട്. ‘സിനിമയ്ക്ക് പുറത്തുള്ള വ്യക്തിയുമായി നാഗ ചൈതന്യ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങളില്‍ സത്യമില്ല. അദ്ദേഹം ഇപ്പോഴും ശോഭിതയുമായി പ്രണയത്തിലാണ്. ഈ ബന്ധം ശക്തമായാണ് മുന്നോട്ടുപോകുന്നത്. ഇക്കാര്യം ഇവർ ഉടൻ പുറത്തുവിടും’- റിപ്പോർട്ടിൽ പറയുന്നു.
Post Your Comments