![](/movie/wp-content/uploads/2023/09/meeraa.jpg)
ഗായികയായും നടിയായും അവതാരികയായും തിളങ്ങിയ താരമാണ് മീര നന്ദൻ. ദീലീപ് തനിക്ക് സ്വന്തം ഏട്ടനെപോലെയാണെന്നാണ് നടി പറയുന്നത്.
ദുബായിലേക്ക് പോരുമ്പോൾ ഒരു ഏട്ടൻ പെങ്ങളെ എന്നപോലെ ഉപദേശിച്ചാണ് തന്നെ യാത്രയാക്കിയത്. എനിക്കറിയാവുന്ന ദിലീപേട്ടൻ എല്ലായ്പ്പോഴും ഒരു സഹോദര തുല്യനായ കരുതലുള്ള വ്യക്തിയാണ്. കേരളത്തിൽ നിന്നും ദുബായിലേക്ക് മാറുകയാണെന്ന് പറഞ്ഞപ്പോൾ നീ നിന്റെ അച്ഛനെയും അമ്മയെയും കുറിച്ച് ഓർക്കണം. വേറെ ദൂരെയുള്ള സ്ഥലത്തേക്ക് മാറിയാലും മാതാപിതാക്കളെ മറക്കരുതെന്നും അവരെ മറന്ന് ജീവിക്കരുതെന്നും ഒരുപാട് ഓർമ്മിപ്പിച്ചു.
കുഞ്ഞായിരുന്നപ്പോൾ മുതൽ വലുതാകുന്നവരെ എന്തൊക്കെ അവർ ചെയ്തുതന്നുവെന്ന് മറക്കരുത് എന്ന് ദീലീപ് ചേട്ടൻ ഒരു സഹോദരനെപോലെ പറഞ്ഞുതന്നു. ഇപ്പോഴും സ്വന്തം ചേട്ടനെപ്പോലെയാണ്. ലാൽജോസ് സംവിധാനം ചെയ്ത മുല്ല എന്ന സിനിമയിലൂടെയായിരുന്നു മീര സിനിമാ ലോകത്തേക്ക് എത്തിയത്. ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് പുതിയ മുഖം, സീനിയേഴ്സ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിലും താരം വേഷമിട്ടു.
Post Your Comments