GeneralKollywoodLatest NewsNEWSWOODs

ഇതും കടന്നുപോകും: ഭര്‍ത്താവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് നടി മഹാലക്ഷ്മി

ചെന്നൈ സ്വദേശിയായ ബാലാജിയുടെ പരാതിയിലാണ് രവീന്ദറിനെ സെൻട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

വ്യവസായിയെ പറ്റിച്ച്‌ 16 കോടി തട്ടിയെടുത്തെന്ന പരാതിയിൽ തമിഴ് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെ രവീന്ദറിന്റെ ഭാര്യയും നടിയുമായ മഹാലക്ഷ്മിയെ പലരും വിമർശിച്ചിരുന്നു. വിവാഹം കഴിഞ്ഞു ഒരു വർഷം ആകുംമുമ്പേ ഭർത്താവ് ജയിലിലായത് മഹാലക്ഷ്മിയുടെ ഭാഗ്യക്കേടാണെന്ന തരത്തിലായിരുന്നു വിമർശനം. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രവീന്ദറിന്റെ ഭാര്യ മഹാലക്ഷ്മി.

read also: സെറീൻ ഖാനെതിരെ അറസറ്റ് വാറന്റ്: നടിക്കെതിരെയുള്ളത് തട്ടിപ്പ് കേസ്

ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു കുറിപ്പ്. ഇതും കടന്നുപോകും എന്നായിരുന്നു മഹാലക്ഷ്മി കുറിച്ചത്. നിരവധി പേരാണ് മഹാലക്ഷ്മിക്ക് പിന്തുണയുമായി കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചെന്നൈ സ്വദേശിയായ ബാലാജിയുടെ പരാതിയിലാണ് രവീന്ദറിനെ സെൻട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മാലിന്യത്തെ ഊര്‍ജമാക്കി മാറ്റുന്ന ഒരു പദ്ധതിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത് എന്നാണ് സെൻട്രല്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button