
സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് സിനിമാ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് കനി കുസൃതി. സിനിമക്ക് പുറത്ത് തന്റെ രാഷ്ട്രീയവും രാഷ്ട്രീയ നിലപാടുകളും നടി കനി കുസൃതി തുറന്ന് പറയാറുണ്ട്.
ഇപ്പോൾ പങ്കാളിയായ ആനന്ദ് ഗാന്ധിയെക്കുറിച്ചും തങ്ങളുടെ ബന്ധത്തെക്കുറിച്ചുമാണ് കനി കുസൃതി തുറന്ന് പറയുന്നത്. ആനന്ദിന്റെ ഇന്റലിജൻസിനെയാണ് വല്ലാതെ ആരാധിക്കുന്നതെന്ന് നടി മുൻപ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ആനന്ദ് ഗാന്ധി മറ്റൊരു റിലേഷൻഷിപ്പിലാണെന്നും അതിൽ താൻ ഭയങ്കര ഹാപ്പിയാണെന്നും കനി കുസൃതി പറയുന്നു. ആനന്ദിനോട് ഇപ്പോഴും ആത്മ ബന്ധമുണ്ട്, അത് സഹോദരനോട് എന്നപോലെയാണെന്നും നടി കനി കുസൃതി.
എല്ലായ്പ്പോഴും ഓപ്പൺ റിലേഷൻഷിപ്പ് ഉണ്ടായിരുന്ന ആളാണ് താൻ, ഒരിക്കലും എന്റെ ഭർത്താവ്, എന്റെ കുട്ടികൾ, എന്റേത് എന്നൊരു തോന്നൽ ഇതുവരെ വന്നിട്ടില്ലെന്നും, പങ്കാളിക്കും സുഹൃത്തിനും കുട്ടികള്‍ ഉണ്ടായാൽ അവരെ വളർത്താനും സഹായിക്കാനും ഒരുക്കമാണെന്നും നടി കനി കുസൃതി. ആനന്ദ് മോണോ ഗാമസ് ആണ്, എന്നാൽ പല പങ്കാളികളാണ് തനിക്ക് വേണ്ടത്, അതുകൊണ്ട് ആനന്ദ് അവന് പറ്റിയ ആളെ കണ്ടുപിടിച്ച് ജീവിതം തുടങ്ങിയതിൽ സന്തോഷമാണെന്നും നടി കനി കുസൃതി വ്യക്തമാക്കി.
Post Your Comments