GeneralLatest NewsMollywoodNEWSWOODs

വേറൊരു പാര്‍ട്ടിയിലേക്ക് കൂറു മാറിയിട്ടില്ല, രാഷ്ട്രീയം പൂർണമായും ഉപേക്ഷിച്ചു: ജഗദീഷ്

ഇപ്പോള്‍ ഞാൻ രാഷ്ട്രീയത്തില്‍ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നത് മമ്മൂക്കയെയാണ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി ജഗദീഷ് പ്രഖ്യാപിച്ചത് അടുത്തിടെയായിരുന്നു. ഇപ്പോഴിതാ, രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ജഗദീഷ്.

നടന്റെ വാക്കുകൾ ഇങ്ങനെ,

‘എനിക്കിപ്പോള്‍ രാഷ്ട്രീയം ഇല്ല… ഉണ്ടായിരുന്നു. നൂറുശതമാനവും ഉപേക്ഷിച്ചു. ഉപേക്ഷിച്ചതിന് പ്രധാനപ്പെട്ട കാര്യം ഞാൻ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോടും രമയ്ക്കും കുട്ടികള്‍ക്കും യോജിപ്പില്ലായിരുന്നു എന്നതാണ്. അവരോട് ചോദിച്ചപ്പോള്‍ അവര്‍ വേണോ എന്ന അര്‍ത്ഥത്തിലാണ് ചോദിച്ചത്. അതിനെ ഒരു പരിധിവരെ കണക്കിലെടുക്കാതെയാണ് ഞാൻ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അവരുടെ ഉപദേശം സ്വീകരിക്കാത്തതിന്റെ തിക്തഫലം ഞാൻ അനുഭവിച്ചു. പരാജിതൻ ആയതുകൊണ്ടല്ല ഞാൻ രാഷ്ട്രീയം ഉപേക്ഷിച്ചത്. കുട്ടികളും രമയും പറഞ്ഞ ആ കാര്യത്തിനോട് അവരോടുള്ള യോജിപ്പ് രേഖപ്പെടുത്താനുള്ള അവസരം എനിക്ക് പിന്നീടാണ് കിട്ടിയത്.’

read also: ലീല മുത്തച്ചിപ്പി പോലെയുള്ള സിനിമയെന്ന് വിനായകൻ, പൊട്ടത്തരങ്ങൾ കേൾക്കുമ്പോൾ ഇപ്പോൾ ചിരി വരുന്നില്ലെന്ന് ഹരീഷ് പേരടി

‘ഇപ്പോള്‍ ഞാൻ രാഷ്ട്രീയത്തില്‍ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നത് മമ്മൂക്കയെയാണ്. എങ്ങനെയാണെന്ന് വെച്ചാല്‍ മമ്മൂക്കയുടെ മണ്ഡലത്തിലെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍ അദ്ദേഹം ആദ്യം വീട്ടിലേക്ക് വരുന്ന ആളെ നന്നായി സല്‍ക്കരിക്കും. പിന്നീട് വരുന്ന ആളുകളെയും നന്നായി കാപ്പിയൊക്കെ കൊടുത്ത് ഫോട്ടോ ഒക്കെ എടുത്ത് പറഞ്ഞയക്കും. സ്ഥാനാര്‍ത്ഥികള്‍ പറയും മമ്മൂക്കയുടെ എല്ലാ അനുഗ്രഹവും എനിക്ക് കിട്ടിയിട്ടുണ്ടെന്ന്. മമ്മൂക്ക ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ആളല്ല. അദ്ദേഹം ചാണ്ടി സാറിന്റെ യോഗത്തിലും വി.ഡി സതീശന്റെ യോഗത്തിലും രമേശ് ചെന്നിത്തലയുടെ യോഗത്തിലും പങ്കെടുക്കും. പിണറായി സഖാവിന്റെ യോഗത്തിലും എം.വി ഗോവിന്ദൻ സഖാവിന്റെ യോഗത്തിലും പങ്കെടുക്കും.’

‘അദ്വാനിജിയുടെ പുസ്തക പ്രകാശനം നിര്‍വഹിച്ചത് മമ്മൂട്ടിയാണ്. എല്ലാ പാര്‍ട്ടിക്കും അദ്ദേഹം സ്വീകാര്യനാണ്. എല്ലാവരുമായിട്ട് സമ അടുപ്പം പാലിക്കും. ആ ലൈൻ ഫോളോ ചെയ്യാൻ ഞാൻ തീരുമാനിച്ചു. എനിക്ക് വളരെ സന്തോഷമുണ്ട് ഇപ്പോള്‍. തോറ്റു എന്നുള്ള കുറ്റബോധവും നിരാശയുമെല്ലാം പോയി. എല്ലാവര്‍ക്കും എന്നോട് വലിയ സ്നേഹമാണെന്നും’, ജഗദീഷ് പറഞ്ഞു. താൻ ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ നിന്ന് മാറി വേറൊരു പാര്‍ട്ടിയിലേക്ക് കൂറു മാറിയിട്ടില്ലെന്നും താൻ രാഷ്ട്രീയമാണ് ഉപേക്ഷിച്ചതെന്നും ജഗദീഷ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button