മറക്കുമോ നെഞ്ചം എന്ന പേരില്‍ ചെന്നൈയില്‍ നടന്ന റഹ്‌മാൻ ഷോ വിവാദത്തിലായിരുന്നു. ടിക്കറ്റെടുത്ത പലര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാൻ കഴിയാതിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് വിവാദത്തില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഒരു യൂട്യൂബ് ചാനലാണ് താരത്തിനെതിരെ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇതെല്ലാം വ്യാജ പ്രചാരണമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വിജയ് ആന്റണി.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു നടന്റെ പ്രതികരണം. എ.ആര്‍.റഹ്മാൻ തനിക്ക് സഹോദരതുല്യനാണെന്നും വ്യാജ വാര്‍ത്ത സൃഷ്ടിച്ചവര്‍ക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും വിജയ് കുറിച്ചു.
read also: ‘എന്തൊരു നല്ല പ്രതിമ, ഈ ‘പ്രതിഭ’ മതിയാകുമോ എന്തോ?’: രചന നാരായണൻകുട്ടി
കുറിപ്പ്
‘ഒരുപാട് വിഷമത്തോടെയാണ് ഈ കുറിപ്പെഴുതുന്നത്. ഇപ്പോള്‍ ഉയര്‍ന്ന വിവാദത്തിന് പൂര്‍ണവിരാമമിടുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഒരു സഹോദരി തന്റെ യൂട്യൂബ് ചാനല്‍ വഴി എന്നെയും എന്റെ സഹോദരതുല്യനായ എ.ആര്‍.റഹ്മാനേയുംകുറിച്ച് നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. അതെല്ലാം പരിപൂര്‍ണമായും അസത്യമാണ്. അവര്‍ക്കെതിരെ ഞാൻ മാനനഷ്ടക്കേസ് കൊടുക്കാൻ തീരുമാനിച്ചുകഴിഞ്ഞു. നഷ്ടപരിഹാരമായി കിട്ടുന്ന തുക സംഗീതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന, സാമ്പത്തിക പ്രയാസം നേരിടുന്ന ഏതെങ്കിലും സുഹൃത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നു’.
Post Your Comments