
പ്രശസ്ത വ്ലോഗറായ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പോലീസ് കേസെടുത്തിരിക്കുന്നു. ഹോട്ടലിൽ വച്ച് സൗദി സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടത്തി എന്നാണ് പരാതി.
എറണാകുളം സെൻട്രൽ പോലീസാണ് വ്ലോഗർ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ കേസെടുത്തിരിക്കുന്നത്. സൗദി പൗരയായ 29 വയസുകാരിയാണ് പരാതിയുമായി മുന്നോട്ട് വന്നിരിയ്ക്കുന്നത്. സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കുവാൻ ശ്രമിച്ചു എന്നാണ് പരാതി. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു ഷക്കീർ എന്നും തുടർന്നാണ് പീഡിപ്പിക്കുവാൻ ശ്രമിച്ചതെന്നും പരാതിയിൽ വ്യക്തമാക്കി.
ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം നടത്തുന്നതിനായി എറണാകുളത്തെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി, കൂടെ പ്രതിശ്രുത വരനും ഉണ്ടായിരുന്നു. എന്നാൽ ഇടക്ക് പുറത്തേക്ക് പ്രതിശ്രുത വരൻ പോയ സമയത്താണ് പീഢന ശ്രമം നടന്നത്. ഷക്കീർ സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്നതായാണ് പോലീസ് പറയുന്നത്.
Post Your Comments