സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിൽ അലൻസിയര്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്ക് നേരെ വിമർശനം ഉയരുകയാണ്. അലൻസിയറിനേയും ഭീമൻ രഘുവിനേയും പരിഹസിച്ചുകൊണ്ട് നടി രചന നാരായണൻകുട്ടി രംഗത്ത്. ഡിജി ആര്‍ട്സിന്റെ ഒരു കാര്‍ട്ടൂണ്‍ പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ പ്രതിമയ്ക്കൊപ്പം ഭീമൻ രഘുവിന്റെ നില്‍പ്പിലുള്ള പ്രതിമയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു കാര്‍ട്ടൂണ്‍. ‘എന്തൊരു നല്ല പ്രതിമ അല്ലേ. അയ്യോ, പ്രതിമ അല്ല പ്രതിഭ !! ഡിജി ആര്‍ട്സിന്റെ കലാപ്രതിഭയ്ക്ക് ആശംസകള്‍. അലൻസിയര്‍ ലെ ലോപ്പസിന് ഈ ‘പ്രതിഭ’ മതിയാകുമോ എന്തോ!!!’- എന്നാണ് രചനയുടെ പോസ്റ്റ്.
Post Your Comments