CinemaIndian CinemaKollywoodLatest NewsMovie GossipsTollywood

മകൾ കീർത്തിയും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നു? പ്രതികരണവുമായി പിതാവ് ജി സുരേഷ് കുമാർ

കൈ നിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് നടി കീർത്തി

തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളുള്ള തെന്നിന്ത്യൻ സിനിമയിലെ തിരക്കുള്ള നായികയായി കീർത്തി സുരേഷ് തന്റെ കരിയറിൽ കുതിച്ചുയരുകയാണ്.

കീർത്തിയും അനിരുദ്ധും പ്രണയത്തിലാണെന്നും ഈ വർഷം അവസാനത്തോടെ വിവാഹിതരാകാൻ ഒരുങ്ങുന്നുവെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. അനിരുദ്ധുമായുള്ള ഏതാനും ചിത്രങ്ങൾ കീർത്തി പങ്കുവെച്ചതോടെയാണ് കിംവദന്തികൾക്ക് തുടക്കമായത്. ‘റെമോ’, ‘താനാ സേർന്ത കൂട്ടം’ എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ച അനിരുദ്ധും കീർത്തിയും വളരെ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും പിതാവ് ജി സുരേഷ് കുമാർ വ്യക്തമാക്കി.

എന്നാൽ ചെന്നൈ ആസ്ഥാനമായുള്ള ബിസിനസുകാരനെ വിവാഹം കഴിക്കുമെന്ന വാർത്തകൾ ഇത്തരത്തിൽ പ്രചരിച്ചതോടെ മാധ്യമങ്ങൾക്ക് മുന്നിലെത്തി അത്തരം വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് പിതാവ് ജി സുരേഷ് കുമാർ വ്യക്തമാക്കിയിരുന്നു. അനിരുദ്ധും കീർത്തിയും നല്ല സുഹൃത്തുക്കളാണെന്നും ഇത്തരം അസത്യപ്രചരണങ്ങൾ നടത്തരുതെന്നും പിതാവ് പറഞ്ഞു. അതേ സമയം കൈ നിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് നടി കീർത്തി.

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button