ഇക്കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്റെ സോഷ്യൽ മീഡിയ പേജിൽ വന്നൊരു കമന്റ് വിവാദമുണ്ടാക്കിയിരുന്നു. ഭഗവാനെയും വിശ്വാസങ്ങളെയും അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റായിരുന്നു അത്.
സംഭവം വലിയ വിവാദമായതോടെ മനാഫ് കുണ്ടൂർ എന്ന വ്യക്തി ക്ഷമ പറഞ്ഞെത്തിയിരിക്കുകയാണ്. എന്റെ കമന്റ് മത വികാരത്തെ വ്രണപ്പെടുത്തിയതിൽ ക്ഷമ ചോദിക്കുന്നു. തമാശക്ക് പോലും പറയാൻ പാടില്ലാത്തതായിരുന്നു എന്റെ കമന്റ്. അങ്ങയുടെ വികാരവും വേദനയും മനസ്സിലാക്കുന്നു. ഇനി ആവർത്തിക്കില്ലെന്ന ഉറപ്പോടെ, ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു എന്നും മനാഫ് കുണ്ടൂർ കുറിച്ചു.
സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ വളരെയധികം ട്രോൾ ചെയ്യപ്പെടുകയും പരിഹാസങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന നടൻ കൂടിയാണ് ഉണ്ണി മുകുന്ദൻ. താരത്തിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും തുറന്ന് കാണിക്കുന്നതിലോ, പറയുന്നതിലോ യാതൊരു മടിയും കാണിക്കാത്ത ഉണ്ണി മുകുന്ദനെ ചിലർ പരിഹസിക്കുന്നതും ഇതിന്റെ പേരിലാണ്. പുതിയ ചിത്രത്തിന്റെ ഭാഗമായി പങ്കുവച്ച ചിത്രത്തിന്റെ താഴെയായിട്ടായിരുന്നു മനാഫ് വളരെ മോശമായ രീതിയിൽ കമന്റ് ചെയ്തത്. വളരെ മാന്യമായ രീതിയിലാണ് നടൻ ഉണ്ണി അന്ന് മറുപടി നൽകിയത്. ക്ഷമ പറഞ്ഞ് എത്തിയപ്പോഴും ചിൽ എന്നാണ് താരം വളരെ കൂളായി കമന്റ് നൽകിയത്.
Post Your Comments