വീട്ടില്‍ മൂധേവി വന്ന് കയറി, ഭര്‍ത്താവ് ജയിലിലായി: നടി മഹാലക്ഷ്മിയെ അധിക്ഷേപിച്ച് നടൻ

കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം പോലും ആയിട്ടില്ല

പവര്‍ പ്രൊജക്ടില്‍ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് 16 കോടിയുടെ തട്ടിപ്പ് നടത്തിയ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനെ സെൻട്രല്‍ ക്രെെം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെ രവീന്ദറിന്റെ ഭാര്യയും നടിയുമായ മഹാലക്ഷ്മിയെ അധിക്ഷേപിച്ച് നടനും മാധ്യമപ്രവര്‍ത്തകനായ ബയില്‍വൻ രംഗനാഥൻ രംഗത്ത്.

READ ALSO: കാമുകന് കാത്തിരിക്കാൻ പറ്റിയില്ല, വിവാഹിതനായി: അവിവാഹിതയായി തുടരുന്നതിനെക്കുറിച്ച് നടി നന്ദിനി

‘കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം പോലും ആയിട്ടില്ല. വീട്ടില്‍ മഹാലക്ഷ്മി വന്നതില്‍ ആഹ്ലാദിച്ച കുടുംബം വീട്ടില്‍ മൂധേവി വന്ന് കയറി, ഭര്‍ത്താവ് ജയിലിലായി എന്ന് പറയാൻ തുടങ്ങി. ഇപ്പോള്‍ ജയിലില്‍ കമ്പിയെണ്ണിയിരിക്കുകയാണ് രവീന്ദര്‍ ചന്ദ്രശേഖരൻ. രവീന്ദര്‍ നിര്‍മ്മിച്ച പല സിനിമകളും പരാജയപ്പെട്ട് നഷ്ടം വന്നിട്ടുണ്ട്’- ബയില്‍വൻ രംഗനാഥൻ പറയുന്നു.

നിലവിലെ വിവാദങ്ങളോട് ഇതുവരെ രവീന്ദറോ മഹാലക്ഷ്മിയോ പ്രതികരിച്ചിട്ടില്ല. കുറച്ച്‌ നാള്‍ മുമ്പ് ഇരുവരും വിവാഹമോചിതരാകാൻ പോകുന്നെന്ന വാര്‍ത്ത ഗോസിപ് കോളങ്ങളിൽ നിറഞ്ഞിരുന്നു.

Share
Leave a Comment