സംവിധായകൻ ലാൽ ജോസ് ചിത്രമായ മുല്ല എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന നടിയാണ് മീര നന്ദൻ. പുതിയ മുഖം, കേരള കഫേ, മല്ലുസിംങ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരം വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ്.
ദുബായിൽ റേഡിയോ ജോക്കിയാണ് താരം. ലണ്ടനിൽ നിന്നുള്ള മലയാളിയായ ശ്രീജുവുമായി താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വിവാഹ നിശ്ചയത്തോടെ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് നടി മീര. അതിമനോഹരമായ താരത്തിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്തെത്തിയിരുന്നു. ദുബായിലെ ജോലിയും ഒറ്റപ്പെടലും വിഷമങ്ങളുമെല്ലാം മീര നന്ദൻ തുറന്ന് പറഞ്ഞു. അമ്മയുമായി അടിയുണ്ടാക്കിയിരുന്നു പണ്ട്, അതൊക്കെ ഇപ്പോൾ എന്തൊരു സില്ലി കാര്യമാണെന്ന് തോന്നുന്നുണ്ട്.
അതുപോലെ ജീവിതത്തിൽ തനിക്ക് അഭിനയിക്കാൻ അറിയില്ലെന്നും നടി മീര നന്ദൻ. ഇഷ്ടമില്ലാത്തത് തുറന്ന് പറയുന്ന സ്വഭാവം കൊണ്ടാകാം പലപ്പോഴും വ്യക്തി ജീവിതത്തിലും അതുപോലെ ജോലി സ്ഥലത്തും തനിക്ക് ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും താരം. ഇഷ്ടമില്ലെങ്കിൽ അത് മറച്ചുവച്ച് പെരുമാറാൻ അറിയില്ല, നെറ്റിയിൽ എഴുതി ഒട്ടിച്ച പോലെ അത് മുഖത്ത് കാണുമെന്നും മീര നന്ദൻ പറയുന്നു.
Post Your Comments