നടൻ അലൻസിയർ ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനകൾക്കെതിരെ സോഷ്യൽ മീഡിയയിലും സിനിമാ രംഗത്ത് നിന്നുപോലും കടുത്ത എതിർപ്പുകളാണ് ഉയരുന്നത്. പെണ്ണ് എന്ന് എഴുതി കാണിച്ചാൽ തന്നെ കൺട്രോൾ പോകുന്ന ഇവനൊക്കെയാണ് നവോന്ഥാന -പുരോഗമന സാംസ്കാരിക നായകൻ. ഇവനൊക്കെ പെണ്ണ് എന്ന് കേട്ടാൽ ഒരൊറ്റ ചിന്തയെ ഉള്ളൂ -ചെറ്റ പൊക്കൽ! ഒരു പുരസ്‌കാരം എന്തെന്നോ അതിന്റെ പെരുമ എന്തെന്നോ അറിയാത്ത ഇയാളൊക്കെയാണ് കലാകേരളത്തിലെ സിൽമാ നടന്മാർ എന്നാണ് എഴുത്തുകാരിയായ അഞ്ജു പാർവതി കുറിച്ചിരിക്കുന്നത്.
അഞ്ജു പാർവതി എഴുതിയ കുറിപ്പ് വായിക്കാം
പെണ്ണ് എന്ന് എഴുതി കാണിച്ചാൽ തന്നെ കൺട്രോൾ പോകുന്ന ഇവനൊക്കെയാണ് നവോന്ഥാന -പുരോഗമന സാംസ്കാരിക നായകൻ ഇവനൊക്കെ പെണ്ണ് എന്ന് കേട്ടാൽ ഒരൊറ്റ ചിന്തയെ ഉള്ളൂ -ചെറ്റ പൊക്കൽ!! ഒരു പുരസ്‌കാരം എന്തെന്നോ അതിന്റെ പെരുമ എന്തെന്നോ അറിയാത്ത ഇയാളൊക്കെയാണ് കലാകേരളത്തിലെ സിൽമാ നടന്മാർ.
അതല്ല ഞാൻ ആലോചിക്കുന്നത് ഇയാൾ ഒരു പൊതു വേദിയിൽ ഇത്ര പരസ്യമായി നല്ല അമ്പോറ്റി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടും ഇവിടുത്തെ ഒറ്റ സ്ത്രീപോരാളികൾ അനങ്ങിയോ എന്നതാണ്. ഇപ്പോൾ പാട്രിയാർക്കി കുടുക്കയും എടുത്തോണ്ട് ഒറ്റയെണ്ണത്തിനും ഓടുകയേ വേണ്ട, അല്ലേ?
വട്ടപ്പൊട്ട് എന്ന് ജനറലൈസ് ചെയ്തു പറഞ്ഞൊരു സംഗതിയെ വിമർശിക്കാനായി ഉണ്ണി മുകുന്ദന്റെ അമ്മയുടെ പൊട്ടിട്ട ചിത്രം വരെ നിരത്തി സായൂജ്യമടഞ്ഞ , വട്ടപ്പൊട്ട് ചലഞ്ച് ടീംസ് ഒക്കെ ഇവിടെ തന്നെ ഉണ്ടല്ലോ അല്ലേ? ഇങ്ങേരെ പോലുള്ള അസ്സൽ ഞരമ്പന്മാർ വിഹരിക്കുന്ന നാട്ടിൽ വസ്ത്രങ്ങൾ വിൽക്കുന്ന കടകൾക്ക് മുന്നിലെ മാനിക്യൂനുകൾ വരെ സൂക്ഷിക്കണം!!
Post Your Comments