ശങ്കർ രാമകൃഷ്ണന്റെ ‘റാണി’ ട്രൈലെർ ലോഞ്ച് ചെയ്തു മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ, ചിത്രം സെപ്റ്റംബർ 21 നു തീയേറ്ററുകളിൽ

ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്ദേഗജനകമായ കഥ പറയുന്നു

തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് റാണി. ഭാവന, ഹണി റോസ്, ഉർവശി, ഗുരു സോമസുന്ദരം, അനുമോൾ നിയതി,അശ്വിൻ എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.വളരെ കാലികമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി. ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്ദേഗജനകമായ കഥ പറയുന്നു.

മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രൈലെറിനു ലഭിക്കുന്നത്. സൂപ്പർതാരം മോഹൻലാൽ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ട്രൈലെർ ലോഞ്ച് ചെയ്തത്. ഈ മാസം 21 നു ‘ റാണി ‘ തീയേറ്ററുകളിൽ എത്തും. ഗുരു സോമസുന്ദരം, മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അബി സാബു, ആമി പ്രഭാകരൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. മാജിക്ക് ടൈൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചായായാഗ്രഹൻ : വിനായക് ഗോപാൽ, എഡിറ്റർ: അപ്പു ഭട്ടതിരി, സംഗീതം/വരികൾ: മേന മേലത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ : വിജയ ലക്ഷ്മി വെങ്കട്ടരാമൻ / ഉണ്ണികൃഷ്ണൻ രാജഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു ഗംഗാധരൻ, പശ്ചാത്തല സംഗീതം: ജോനാഥൻ ബ്രൂസ്, പ്രൊഡക്‌ഷൻ ഡിസൈൻ : അരുൺ വെഞ്ഞാറമൂട്, മേക്കപ്പ്:രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂംസ്: ഇന്ദ്രൻസ് ജയൻ, ആക്‌ഷൻ സുപ്രീം സുന്ദർ.

Share
Leave a Comment