സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ നടൻ അലൻസിയറെ അതി രൂക്ഷമായി വിമർശിച്ച് തിരക്കഥാകൃത്ത് മനോജ് റാംസിങ്. മിസ്റ്റർ അലൻസിയർ, ഞാനാ സദസ്സിലോ വേദിയിലോ ആ സമയം ഉണ്ടായില്ലന്നതിൽ ഖേദിക്കുന്നു, ഉണ്ടായിരുന്നുവെങ്കിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലെ വേദിയിൽ കേറി വന്ന് ഒരു അവാർഡ് ജേതാവിന്റെ കരണത്തടിച്ച വ്യക്തിയെന്ന കുറ്റത്തിന് സ്വന്തം ജാമ്യത്തിൽ ഞാനിപ്പോൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങുന്നേ ഉണ്ടാവുള്ളൂ. Shame on You അലൻസിയർ, ആ ചാക്കോച്ചനെയൊക്കെ കണ്ടു പഠിക്കെടോ, പറ്റില്ലേൽ പോയി വല്ല മനശാത്ര കൗൺസിലിംഗിന് ചേരൂ.. ഇല്ലെങ്കിൽ dyfi ലും ksu ലും sfi ലും ഒക്കെയുള്ള തന്റെടമുള്ള പെൺ പിള്ളേർ കേറി മേയും നിന്നെ എന്നാണ് തിരക്കഥാകൃത്ത് പ്രതികരിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
മിസ്റ്റർ അലൻസിയർ, ഞാനാ സദസ്സിലോ വേദിയിലോ ആ സമയം ഉണ്ടായില്ലന്നതിൽ ഖേദിക്കുന്നു, ഉണ്ടായിരുന്നുവെങ്കിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലെ വേദിയിൽ കേറി വന്ന് ഒരു അവാർഡ് ജേതാവിന്റെ കരണത്തടിച്ച വ്യക്തിയെന്ന കുറ്റത്തിന് സ്വന്തം ജാമ്യത്തിൽ ഞാനിപ്പോൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങുന്നേ ഉണ്ടാവുള്ളൂ.
Shame on You അലൻസിയർ, ആ ചാക്കോച്ചനെയൊക്കെ കണ്ടു പഠിക്കെടോ, പറ്റില്ലേൽ പോയി വല്ല മനശാത്ര കൗൺസിലിംഗിന് ചേരൂ.. ഇല്ലെങ്കിൽ ഡിവൈഎഫ്ഐയിലുംകെഎസ് യുവിലും എസ്എഫ്ഐയിലും ഒക്കെയുള്ള തന്റെടമുള്ള പെൺ പിള്ളേർ കേറി മേയും നിന്നെ. അലൻസിയർ, നീയെന്താ കരുതിയത്, ആരോഗ്യവും ശക്തിയും ധൈര്യവും നിന്നെപ്പോലുള്ള ഊള ആണുങ്ങളുടെ കുത്തകയാണെന്നോ.
Leave a Comment