GeneralLatest NewsNEWSTV Shows

ഒരു മുഴുനീള പെര്‍ഫോമൻസ് ചെയ്യാൻ ഇപ്പോഴത്തെ അവസ്ഥയില്‍ എനിക്ക് കഴിയില്ല: മഹേഷ് കുഞ്ഞുമോൻ

കോമഡി ഉത്സവവേദിയില്‍ വീണ്ടും വരാൻ കഴിഞ്ഞതില്‍ എനിക്ക് നിങ്ങളെപ്പോലെ തന്നെ വളരെ സന്തോഷമുണ്ട്

കാർ അപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന കോമഡി താരം മഹേഷ് കുഞ്ഞുമോൻ ചാനല്‍ പരിപാടികളിൽ വന്നു തുടങ്ങി. എന്നാല്‍ താന്‍ ഓക്കെ ആണെന്ന ധാരണയില്‍ പ്രോഗ്രാമിന് വിളിക്കുന്നവരോട് ഒരു വേദിയില്‍ ഒരു മുഴുനീള പെര്‍ഫോമൻസ് ചെയ്യാൻ ഇപ്പോഴത്തെ അവസ്ഥയില്‍ തനിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മഹേഷ്. പൂര്‍ണ ആരോഗ്യത്തോടെ വേദികളിലേക്ക് വരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

read also: നല്ല ജോലിയില്ല, ശമ്പളമില്ല, വിദ്യാർഥികളൊക്കെ നാടുവിടുകയാണ്, കേരളം ശവപ്പറമ്പാകാൻ അധികം താമസമില്ല: സലിം കുമാർ

മഹേഷിന്‍റെ കുറിപ്പ്

Hi friends,

കോമഡി ഉത്സവവേദിയില്‍ വീണ്ടും വരാൻ കഴിഞ്ഞതില്‍ എനിക്ക് നിങ്ങളെപ്പോലെ തന്നെ വളരെ സന്തോഷമുണ്ട്. എന്നാല്‍ എല്ലാവരും ഞാൻ ആരോഗ്യപരമായി പൂര്‍ണമായും ഭേദപ്പെട്ടന്ന് കരുതുന്നവരാണ്. എനിക്ക് ഇപ്പോഴും ആരോഗ്യപ്രശ്നങ്ങളുണ്ട്. ഒരു വേദിയില്‍ ഒരു മുഴുനീള പെര്‍ഫോമൻസ് ചെയ്യാൻ ഇപ്പോഴത്തെ അവസ്ഥയില്‍ എനിക്ക് കഴിയില്ല. ഒരുപാട് ആളുകള്‍ ഇപ്പോള്‍ ഞാൻ ഓക്കെ ആണെന്ന തെറ്റിദ്ധാരണയില്‍ പ്രോഗ്രാമിന് വിളിക്കുകയാണ്. പൂര്‍ണ ആരോഗ്യത്തോടെ വേദികളിലേക്ക് വരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നണ്ട്. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം.

മഹേഷ് കുഞ്ഞുമോൻ.

കഴിഞ്ഞ ജൂണ്‍ അഞ്ചിനു പുലര്‍ച്ചെ തൃശൂര്‍ കയ്പമംഗലത്ത് നടന്ന വാഹനാപകടത്തിലാണ് മഹേഷിനു ഗുരുതരമായി പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ നടൻ കൊല്ലം സുധി മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ മഹേഷ് നിരവധി ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

shortlink

Related Articles

Post Your Comments


Back to top button