സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്ന സമയം അത്രയും എഴുന്നേറ്റ് നിന്ന് ഭീമൻ രഘു. അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒപ്പം ഭീമൻ രഘുവിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും ഉണ്ട്. ഇതൊരു ദേശീയ ഗാനം അല്ല എന്നു പലരും കമന്റ് ചെയ്യുന്നുണ്ട്. പിണറായി വിജയൻ സംസാരിച്ചു തീരുന്നതുവരെ ഒരേ നിൽപ്പാണ് നടൻ. സദസ്സിൽ ഇരിക്കുന്ന മറ്റ് നടന്മാർ ഇതുകണ്ട് ചിരിക്കുന്നതും കാണാം. മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവൻ നിന്നു കേൾക്കുകയും കയ്യടിക്കുകയുമാണ് ഭീമൻ രഘു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ ആൺകരുത്തിന്റെ പ്രതിരൂപമായാണ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നടൻ അലൻസിയർ പ്രശംസിച്ചത്. ‘സ്പെഷ്യൽ ജൂറി അവാർഡ് സ്വർണത്തിൽ പൊതിഞ്ഞ് തരണം. 25000 രൂപയും സ്പെഷ്യൽ ജൂറിയും തന്ന് തങ്ങളെ അപമാനിക്കരുത്. പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ഒരു പ്രതിമ തരണം.’ ആൺകരുത്തുള്ള പ്രതിമ വാങ്ങിക്കാൻ സാധിക്കുന്ന അന്ന് താൻ അഭിനയം നിർത്തും എന്നുമാണ് അലൻസിയറിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.
മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമടക്കമുള്ള മന്ത്രിമാർ പങ്കെടുത്ത ചടങ്ങ് വിവാദത്തിലാണ് കലാശിച്ചത്.
Post Your Comments