സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ അലന്‍സിയറിനെതിരേ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അലന്‍സിയറിനെപ്പോലുള്ള രാളുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പരാമര്‍ശം വന്നതില്‍ അത്ഭുതമില്ലെന്നും വളരെ പരസ്യമായി സ്ത്രീവിരുദ്ധത സംസാരിക്കുന്ന വ്യക്തിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സര്‍ക്കാറിന്റെ ഒരു പരിപാടിയില്‍ ഇങ്ങനെ ഒരു പരാമര്‍ശം നടത്തണമെങ്കില്‍ അദ്ദേഹം എത്രത്തോളം സ്ത്രീവിരുദ്ധനായിരിക്കണം.
ശുദ്ധ വിവരക്കേടും സ്ത്രീവിരുദ്ധതയുമാണ് അലന്‍സിയറിന്റെ പരാമര്‍ശം. എനിക്ക് ഒരു കുറ്റബോധവുമില്ല, ഞാന്‍ സത്യസന്ധമായാണ് പറഞ്ഞത് എന്നാണ് അദ്ദേഹം ഈ വിവാദത്തെക്കുറിച്ച് ഒരു ചാനലില്‍ പറഞ്ഞത്.പിന്നെ എന്താണ് ഈ കരുത്തുള്ള പുരുഷ പ്രതിമ. സ്ത്രീയ്ക്ക് കരുത്തില്ല എന്നാണോ പറയുന്നത്. സ്ത്രീ രാജ്യം ഭരിച്ചിട്ടുണ്ട്, ബഹിരാകാശത്ത് പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലെ സ്ത്രീകളെ ആലോചിച്ചാണ് സഹതാപം തോന്നുന്നത്. ഇദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്ന സ്ത്രീകള്‍ എന്തുമാത്രം അനുഭവിച്ചിട്ടുണ്ടാകും.
കുറച്ച് മാന്യതയുണ്ടെങ്കില്‍ അവാര്‍ഡ് തിരിച്ചു കൊടുക്കണം. കുറച്ച് നാണവും മാനവും ഉണ്ടെങ്കില്‍ അങ്ങനെയാണ് ചെയ്യേണ്ടത്. ഒരു ശില്പം വാങ്ങുമ്പോള്‍ പ്രലോഭനം തോന്നുന്നു എന്ന് പറയുന്നതില്‍ എന്താണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ശക്തമായ താക്കീത് നല്‍കണം. അവിടെ വേറെ പുരസ്‌കാരം വാങ്ങിയ സ്ത്രീകളുണ്ടായിരുന്നു. ആരെങ്കിലും അവിടെ വച്ച് പ്രതികരിച്ചോ? ആര്‍ക്കെങ്കിലും അതിനുള്ള ആര്‍ജ്ജവം ഉണ്ടായോ- ഭാഗ്യലക്ഷ്മി ചോദിച്ചു.
സ്ത്രീരൂപത്തിലുള്ള ഒരു അവാര്‍ഡിനോട് താല്‍പര്യമില്ലെങ്കില്‍ അദ്ദേഹം അത് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം ഓസ്‌കര്‍ മാത്രം വാങ്ങിയാല്‍ മതി. അത് കിട്ടുന്ന വരെ അത് അഭിനയിച്ചാല്‍ മതി. പുരുഷ രൂപത്തിലുള്ള പ്രതിമ വന്നാല്‍ അദ്ദേഹം അഭിനയം നിര്‍ത്തുമെന്നാണ് പറഞ്ഞത്. ഇത് നേരെ തിരിച്ചാണ് പറയേണ്ടത്. പുരുഷ രൂപത്തിലുള്ള പ്രതിമ വരുന്ന വരെ അദ്ദേഹം അഭിനയം നിര്‍ത്തണം എന്നാണ് എനിക്ക് പറയാനുള്ളത്. ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
Post Your Comments