താൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദിക്കുന്നില്ലെന്ന് നടൻ അലൻസിയർ. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നുവെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും നടൻ.
താൻ പറഞ്ഞത് ആൺകരുത്തോടെ, പരാമർശത്തിൽ നാണക്കേടില്ല, ഉറച്ച ആൺകരുത്തോടെ പറഞ്ഞ കാര്യങ്ങളാണത്. സ്ത്രീ വിരുദ്ധ പരാമർശമല്ല നടത്തിയത്. തന്റേടത്തോടെ പറഞ്ഞ കാര്യമാണ് ആൺപ്രതിമ വേണം എന്നത്. അവാർഡ് നൽകുന്നത് ലെസ്ബിയൻ പ്രതിമകളാണ്. ഒരു ആൺപ്രതിമ കിട്ടിയിരുന്നെങ്കിൽ കുട്ടികൾ പോലും ഉണ്ടാകുമായിരുന്നു. നമ്പൂതിരി ഉണ്ടാക്കിയ പ്രതിമയിൽ എന്തുകൊണ്ട് സ്ത്രീ വിരുദ്ധത കാണുവാൻ കഴിയുന്നില്ലെന്നും നടൻ ചോദിച്ചു.
അവാർഡ് തുക 25000 ആയാലും 50000 ആയാലും എപ്പോഴാണ് ട്രഷറിയിൽ നിന്ന് മാറ്റുവാൻ പറ്റുകയെന്ന് നോക്കാമെന്നും നടൻ പറയുന്നു. പെൺപ്രതിമ തന്ന് പ്രലോഭിപ്പിപ്പക്കരുതെന്നാണ് നടൻ പറഞ്ഞത്. മുഖ്യമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങിയ ശേഷമായിരുന്നു പ്രതികരണം നടത്തിയത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വേദിയിൽ ഇരിക്കുമ്പോഴാണ് വിവാദപരമായ പ്രസ്താവന അലൻസിയർ നടത്തിയത്. ആൺകരുത്തുള്ള പ്രതിമ വാങ്ങിക്കാൻ സാധിക്കുന്ന അന്ന് അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞിരുന്നു.
Post Your Comments