ഒട്ടുമിക്ക എല്ലാ ഭാഷകളിലും തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുള്ള ബോളിവുഡ് നടിയാണ് വിദ്യാ ബാലൻ, ബോളിവുഡിലെ ഏറ്റവും കഴിവുള്ള നടിമാരിൽ ഒരാൾ കൂടിയാണ് താരം. അടുത്തിടെ ലൈഫ്സ്റ്റൈൽ കോച്ച് ലൂക്ക് കുട്ടീഞ്ഞോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിദ്യാ ബാലൻ തന്റെ ശരീരഭാരത്തിന്റെ പേരിൽ തനിക്ക് ലഭിച്ച വിമർശനങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്.
ഇത്തരം സംഭവങ്ങൾ ശരിക്കും വേദനിപ്പിക്കുകയും അസ്വസ്ഥയാക്കുകയും ചെയ്തുവെന്നും നടി പരാമർശിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് താൻ ബോഡി മസാജ് ചെയ്യാൻ പോയിരുന്നുവെന്നും മസാജ് ചെയ്തയാൾ തന്റെ ശരീരഭാരത്തെക്കുറിച്ച് പെട്ടെന്ന് അഭിപ്രായം പറയുകയും വീണ്ടും വണ്ണം വച്ചോ എന്ന് ചോദിക്കുകയും ചെയ്തുവെന്ന് വിദ്യ പറഞ്ഞു. ഈ സംഭവം തന്നെ വല്ലാതെ അസ്വസ്ഥനാക്കിയെന്നും, തനിക്ക് ഇഷ്ടമല്ലാത്തതിനാൽ തന്റെ ശരീരത്തെ കുറിച്ച് അഭിപ്രായം പറയരുതെന്ന് യുവതിയോട് പറഞ്ഞതായും വിദ്യ പങ്കുവെച്ചു.
ഇത്തരമൊരു സംഭവം തന്നെ എങ്ങനെ ബാധിച്ചുവെന്നും നടി പരാമർശിച്ചു. ആ സംഭവത്തിന് ശേഷം തന്റെ ഭർത്താവിനെ കാണുകയും പൊട്ടിക്കരയുകയും ചെയ്തുവെന്ന് വിദ്യ പറഞ്ഞു. ഏറെ നാളായി തന്റെ ശരീരത്തെ വെറുത്ത താൻ ഒടുവിൽ തന്റെ ശരീരത്തെ അതേപടി സ്വീകരിക്കാനും സ്നേഹിക്കാനും പഠിച്ചുവെന്ന് നടി പങ്കുവെച്ചു.
Post Your Comments