GeneralLatest NewsMollywoodNEWSWOODs

കാമുകന് കാത്തിരിക്കാൻ പറ്റിയില്ല, വിവാഹിതനായി: അവിവാഹിതയായി തുടരുന്നതിനെക്കുറിച്ച് നടി നന്ദിനി

വിവാഹമെന്നത് വലിയ കാര്യമാണ്

മലയാളത്തില്‍ ഒരുകാലത്ത് തിളങ്ങി നിന്ന നടിയാണ് നന്ദിനി. എന്നാല്‍ 43ാം വയസിലും അവിവാഹിതയായി തുടരുകയാണ് നന്ദിനി. ഇതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ.

READ ALSO:പ്രായമുള്ള നടി സെറ്റിൽ കിടന്ന് ഉറങ്ങിയപ്പോൾ അലൻസിയർ വീഡിയോ എടുത്ത് കൂട്ടി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശീതൾ ശ്യാം

പ്രണയം തകര്‍ന്നതു മാത്രമല്ല വിവാഹം കഴിക്കാതിരിക്കാൻ കാരണമായത് എന്ന് നന്ദിനി തുറന്നു പറയുന്നു. ‘അക്കാലത്ത് കല്യാണം കഴിഞ്ഞാല്‍ ഇൻഡസ്ട്രിയില്‍ നിലനില്‍ക്കാൻ പറ്റില്ല. എനിക്കും എന്റെ കാമുകനും ആറ് വയസിന്റെ വ്യത്യാസമുണ്ട്. അദ്ദേഹത്തിന് പ്രായം കൂടി വന്നു. കാത്തിരിക്കാൻ പറ്റിയില്ല. അതുകൊണ്ട് ഞങ്ങള്‍ ബ്രേക്കപ്പായി. അല്ലെങ്കില്‍ ഞാൻ സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമായിരുന്നു.’- നന്ദിനി പറഞ്ഞു.

വിവാഹമെന്നത് വലിയ കാര്യമാണ്. ഉത്തരവാദിത്വം ഒരുപാട് ഉള്ളതിനാല്‍ വിവാഹവും കുട്ടികളുമാെക്കെ ഇപ്പോഴും പേടിയുള്ള കാര്യമാണ്. മുൻ കാമുകൻ വിവാഹം ചെയ്തു, അയാള്‍ക്ക് കുട്ടികളുമുണ്ട്. ഇപ്പോഴും താൻ അദ്ദേഹവുമായി സംസാരിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button