സര്‍വ ഐശ്വര്യങ്ങളും നൊടിയിടയില്‍ കിട്ടുന്ന ആണ്‍കരുത്തുള്ള, പ്രതിച്ഛായ സാദൃശ്യമുള്ള ഇതൊരെണ്ണം പെട്ടന്ന് കിട്ടട്ടെ: ജുവൽ

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേദിയിൽ വച്ച് പെണ്‍ പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത് എന്ന നടന്‍ അലന്‍സിയർ നടത്തിയ പരാമർശം വിവാദത്തിൽ. നടന് നേരെ വിമർശനങ്ങൾ ഉയരുകയാണ്. ഇപ്പോഴിതാ അലൻസിയറിനു മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ജുവല്‍ മേരി. .സുന്ദരി ശില്പത്തിന് പകരം സര്‍വ ഐശ്വര്യങ്ങളും നൊടിയിടയില്‍ കിട്ടുന്ന ആണ്‍കരുത്തുള്ള, പ്രതിച്ഛായ സാദൃശ്യമുള്ള ഇതൊരെണ്ണം എത്രയും പെട്ടന്ന് എത്തേണ്ടടുത് എത്തട്ടെ എന്ന് പറഞ്ഞുകൊണ്ട്, ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമയിലെ മൊട്ടത്തലയുള്ള പ്രതിമയുടെ ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.

read also: ഒരു മുഴുനീള പെര്‍ഫോമൻസ് ചെയ്യാൻ ഇപ്പോഴത്തെ അവസ്ഥയില്‍ എനിക്ക് കഴിയില്ല: മഹേഷ് കുഞ്ഞുമോൻ

‘പ്രലോഭന ഹേതുവായും ഭോഗ വസ്തുവായും സകല ചാപല്യങ്ങള്‍ക്കും പ്രതിനിധിയായ സുന്ദരി ശില്പത്തിന് പകരം സര്‍വ ഐശ്വര്യങ്ങളും നൊടിയിടയില്‍ കിട്ടുന്ന ആണ്‍കരുത്തുള്ള, പ്രതിച്ഛായ സാദൃശ്യമുള്ള ഇതൊരെണ്ണം എത്രയും പെട്ടന്ന് എത്തേണ്ടടുത് എത്തട്ടെ ! നല്ലത് മാത്രം വരുത്തനെ’,-ജുവല്‍ മേരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Share
Leave a Comment