കേരളത്തിന്റെ സ്ഥിതി വൻ പരിതാപകരമാണെന്ന് നടൻ സലിം കുമാർ. നല്ല ജോലിയില്ല, ശമ്പളമില്ല, വിദ്യാർഥികളൊക്കെ നാടുവിടുകയാണ്, കേരളം ശവപ്പറമ്പാകാൻ അധികം താമസമില്ലെന്നും താരം പറഞ്ഞു.
കേരളത്തിലെ യുവജനങ്ങൾ വിദേശത്ത് പോകുന്നതിനാൽ അവരുടെ കഴിവും തലച്ചോറും ഉപയോഗിക്കുന്നത് വിദേശ രാജ്യങ്ങളാണ്. കേരളത്തിൽ പഠിച്ചിറങ്ങിയാലും കുട്ടികൾക്ക് ജോലി ലഭിക്കുന്നില്ല, പഠിപ്പുള്ളവരൊക്കെ വിദേശത്ത് പോയ ശേഷം ബാക്കിയാകുന്നതാണ് ഇന്ന് കേരളത്തിലുള്ളത്. തൊടുപുഴയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനഡയിലേക്കും യുകെയിലേക്കും ഒക്കെ പോകുന്ന കുട്ടികൾ ഒരുപാടാണ്.
എന്നാൽ പോലവരാരും തിരികെ വരുന്നില്ല എന്നത് ഒരു സത്യമാണെന്നും നടൻ വ്യക്തമാക്കി. അവിടെ ജോലി ചെയ്ത് ജീവിക്കുകയാണ്, പിന്നീട് കേരളത്തിലേക്ക് ഒരു തിരിച്ച് വരവ് ഉണ്ടാകുന്നില്ല. അങ്ങേയറ്റം പോയാൽ ഇരുപതിനായിരമോ മുപ്പതിനായിരമോ കേരളത്തിൽ ഒരു നഴ്സിന് ലഭിക്കുമ്പോൾ ഒന്ന് കടൽ കടന്ന് കിട്ടിയാൽ ഇതേ നഴ്സിന് ലഭിക്കുന്നത് രണ്ട്, മൂന്ന് ലക്ഷം ഒക്കെയാണ്. പഠിച്ച കുട്ടികൾക്ക് നല്ല ജോലിയില്ല, ജോലിയുള്ളവർക്ക് ശമ്പളമില്ല, ഇവിടെയുള്ളത് വെറും സ്വജനപക്ഷപാതം മാത്രം, സ്വന്തം ആൾക്കാരെ കുത്തി കയറ്റുകയാണ് ഇവിടെ ചെയ്യുന്നത്.
Post Your Comments