നിലനില്പിന് വേണ്ടി കൈയിലെ മോതിരം പണയം വയ്ക്കാൻ പോയപ്പോഴുണ്ടായ ഒരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ആസിഫ് അലി. താരത്തിന്റെ പുതിയ ചിത്രമായ ‘കാസര്‍ഗോള്‍ഡ്’ ന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിലാണ് ആദ്യമായി സ്വര്‍ണം പണയംവയ്ക്കാൻ പോയപ്പോഴുണ്ടായ നടൻ പങ്കുവച്ചത്.
read also: അനുവാദം ഇല്ലാതെ ഫോട്ടോ എടുത്തു: യുവാവിന്റെ മുഖത്തടിച്ച് നടി രേഖ, ദൃശ്യങ്ങള്‍ വൈറൽ
ആസിഫ് അലിയുടെ വാക്കുകൾ ഇങ്ങനെ,
‘തനിക്ക് ഇരുപത്തിയൊന്ന് – ഇരുപത്തിരണ്ട് വയസ് പ്രായമുള്ളപ്പോഴാണ് സംഭവം. സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി നടക്കുന്ന സമയമായിരുന്നു അത്. സിനിമയിലേക്ക് കാലെടുത്തുവയ്ക്കാനുള്ള ആദ്യപടിയായി ഫോട്ടോഷൂട്ടും മോഡലിംഗുമെല്ലാം നടക്കുന്നുണ്ടായിരുന്നു.
നിലനില്പിന് വേണ്ടി കൈയിലെ മോതിരം പണയം വയ്ക്കാൻ പോയി. അപ്പോഴാണ് മുമ്പ് ഫോട്ടോഷൂട്ടിന്റെ ഭാഗമായെടുത്ത തന്റെ ഫോട്ടോ അവിടെ കാണുന്നത്. സ്വര്‍ണം പണയം വയ്ക്കാൻ ചെല്ലുന്ന കൗണ്ടറിന്റെ പിറകിലായിരുന്നു തന്റെ ഫോട്ടോയോടുകൂടിയ പരസ്യം ഉള്ളത്. മോതിരം വാങ്ങിയ ശേഷം തിരിച്ചറിയല്‍ കാര്‍ഡുണ്ടോയെന്ന് കൗണ്ടറിലെ ചേച്ചി ചോദിച്ചു. എന്തിനാ ഫോട്ടോ പിറകിലെ പരസ്യം നോക്കിയാല്‍ പോരേയെന്ന് കൂടെയുള്ളയാള്‍ അവരോട് ചോദിച്ചു.’ – താരം പറഞ്ഞു.
Post Your Comments