
പ്രശസ്ത തെന്നിന്ത്യൻ നടൻ നാഗ ചൈതന്യ രണ്ടാമതും വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുൻ ഭാര്യ സാമന്ത റൂത്ത് പ്രഭുവും ആയി പരസ്പരം വേർപിരിയൽ പ്രഖ്യാപിച്ച്, ആരാധകരെ ഞെട്ടിച്ചുണ്ടാണ് ആദ്യം പിരിഞ്ഞത്. സാമന്തയുമായി വിവാഹമോചനം നേടിയിട്ട് ഏകദേശം രണ്ട് വർഷത്തോളമായി, ജീവിതത്തിൽ മുന്നോട്ട് പോകാൻ നാഗ തീരുമാനിച്ചതായി ആരാധകർ പറയുന്നു.
യെ മായ ചെസാവേ എന്ന സിനിമയുടെ സെറ്റിൽ വച്ച് നാഗ ചൈതന്യ സാമന്ത റൂത്ത് പ്രഭുവുമായി പ്രണയത്തിലായത്. 2017 ൽ വിവാഹിതരായ ഇരുവരും ഏകദേശം 4 വർഷത്തിന് ശേഷം വേർപിരിയാൻ തീരുമാനിച്ചു. ദമ്പതികളുടെ വിവാഹമോചന വാർത്ത ആരാധകരെ മുഴുവൻ ഞെട്ടിച്ചിരുന്നു. തൊട്ടുപിന്നാലെ, ചൈതന്യയുടെ പേര് നടി ശോഭിത ധൂലിപാലയുമായി ബന്ധപ്പെട്ടു കേട്ടിരുന്നു, അവരുടെ അടുപ്പത്തെയും ഡേറ്റിംഗിനെയും കുറിച്ചുള്ള ഊഹാപോഹങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു, എന്നാൽ ബന്ധത്തെക്കുറിച്ച് നാഗയോ ശോഭിതയോ പ്രതികരിച്ചിട്ടില്ല.
ഇരുവരും റസ്റ്റോറന്റുകളിലടക്കം ഒന്നിച്ചെത്തിയ ചിത്രങ്ങൾ പാപ്പരാസികൾ കണ്ടെത്തിയിരുന്നു. ഇരുവരും ഡേറ്റിങ്ങിലാണെന്നും ഉടനെ വിവാഹിതരകുമെന്നുമുള്ള പ്രചരണവും നിലനിൽക്കവേയാണ് അക്കിനേനി കുടുംബത്തിെലെ വിവാഹവാർത്തകളെത്തുന്നത്. പ്രണയ വാർത്തകളോട് നനാഗോ, ശോഭിതയോ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയിട്ടില്ല.
Post Your Comments