CinemaKeralaLatest NewsMollywoodNEWS

കരുതലായി മമ്മൂട്ടി: ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയറുകൾ നൽകി മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടന

ഐടി കമ്പനിയായ യുഎസ്ടി ​ഗ്രോബലുമായി സഹകരിച്ചാണ് പരിപാടികൾ നടത്തുന്നത്

സിനിമയിൽ മാത്രമല്ല, റിയൽ ജീവിതത്തിലും മനുഷ്വത്വപരമായ ഇടപെടലുകൾ നടത്തുന്ന താരമാണ് നടൻ മമ്മൂട്ടി. ഇപ്പോഴിതാ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ നൽകിയിരിക്കുകയാണ് മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷ്ണൽ ഫൗണ്ടേഷൻ.

ഐടി കമ്പനിയായ യുഎസ്ടി ​ഗ്രോബലുമായി സഹകരിച്ചാണ് പരിപാടികൾ നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുസ്ലീം ലീ​ഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷ്ണൽ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിന് മുഴുവനും പ്രയോജനപ്പെടുന്നുണ്ടെന്നും അത് വളരെയധികം സന്തോഷം ഉണ്ടാക്കുന്ന കാര്യമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

സംസ്ഥാന തല ഉദ്ഘാടനം മമ്മൂട്ടിയും ജില്ലാ വിതരണോദ്ഘാടനം മലപ്പുറത്തുമാണ് നടന്നത്. മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷ്ണൽ ഫൗണ്ടേഷനിലൂടെ മലപ്പുറത്തുള്ള പത്തോളം ഭിന്നശേഷിക്കാർക്കാണ് ഇലക്ട്രിക് സ്കൂട്ടറുകൾ നൽകിയത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷ്ണൽ ഫൗണ്ടേഷൻ മാനേജിംങ് ഡയറക്ടർ ഫാ
. തോമസ് കുര്യൻ അധ്യക്ഷത വഹിച്ചു.

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button