തിരുവനന്തപുരം: മാസങ്ങൾക്ക് മുമ്പേ മുഴുവൻ പൈസയും വാങ്ങിച്ചയാളുടെ പേരും പറഞ്ഞിട്ടാണ് ജയസൂര്യ കർഷകരുടെ പേരിൽ തിരക്കഥ മെനഞ്ഞതെന്ന് കൃഷി മന്ത്രി പി. പ്രസാദ് നിയമസഭയിൽ. ഒന്നാം ദിവസം ചില സിനിമകൾ പൊട്ടിപ്പോകുന്നത് പോലെ ആ തിരക്കഥയും പടവും പൊട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
യഥാസമയങ്ങളിൽ കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റേയോ പൈസ കിട്ടാത്ത സാഹചര്യത്തിൽ ആ പ്രശ്നം പരിഹരിക്കാൻ വേണ്ടിയിട്ടാണ് ബാങ്കുകളുമായി പി.ആർ.എസ്. സംവിധാനം നടപ്പിലാക്കിയത്. ഇത് നടപ്പിലാക്കിയപ്പോൾ ചിലർ ഒരുപാട് കഥകൾ ഇറക്കി. ആ കഥകളിൽ ഒന്നാണ് സിനിമാ നടനും ഇറക്കിയ കഥ എന്നദ്ദേഹം കുറ്റപ്പെടുത്തി. തുടർന്ന്, കാർഷിക പ്രതിസന്ധി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് തള്ളി.
കർഷകരുടെ പ്രശ്നം ജയസൂര്യക്ക് മനസിലായിട്ടും സർക്കാരിന് മനസിലായില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. കർഷക പ്രശ്നം ജയസൂര്യ പറഞ്ഞപ്പോൾ നടന്റെ മേൽ കുതിര കയറാൻ സൈബർ സംഘങ്ങളെ വെച്ചുവെന്ന് സണ്ണി ജോസഫ് എംഎല്‍എ ആരോപിച്ചു. കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
Post Your Comments