സോളാർ പീഡനകേസിലെ പരാതിക്കാരിയുടെ കത്ത് അവരുടെ കയ്യിൽ നിന്നും വൻതുക നൽകി വാങ്ങിയെന്ന് അവകാശപ്പെടുന്ന ടിജി നന്ദകുമാറിനെ പോലുള്ള രാഷ്ട്രീയ ദല്ലാളൻമാർക്ക് അധികാരത്തിന്റെ ഇടനാഴികളിൽ അറഞ്ചം പുറഞ്ചം വിലസാൻ ആരാണ് അധികാരം നൽകിയത്. കഴിക്കുന്ന ശ്വാസത്തിന് ഒഴികെ മറ്റെല്ലാത്തിനും നികുതി കൊടുക്കുന്ന സാധാരണ ജനങ്ങൾക്ക് ഇത് അറിയാൻ അവകാശമുണ്ട്, ഇയാളെ നിയമത്തിനുമുന്നിൽ എത്തിക്കേണ്ടതുണ്ട്, നിയമത്തിനുമുന്നിൽ അയാളെ ഉപയോഗിച്ചവരുടെ പേരുകൾ അയാൾ വെളിപ്പെടുത്തട്ടെയെന്നും നടൻ ഹരീഷ്.
കുറിപ്പ് വായിക്കാം
സത്യത്തിൽ ഇയാൾ ആരാണ്? രാഷ്ട്രിയ ദല്ലാൾ എന്നാണ് അറിയപ്പെടുന്നത്, ജനാധിപത്യത്തിൽ ജനങ്ങളാരും ഇയാളെ ഒരു ജോലിയും ഏൽപ്പിച്ചിട്ടില്ല, ഇയാൾ ഒരു ജനപ്രതിനിധിയുമല്ല, ഒരു സർക്കാർ ഉദ്യോഗസ്ഥനുമല്ല, എന്നിട്ടും സാധാരണ ജനങ്ങൾക്ക് കടന്നുച്ചെല്ലാൻ പറ്റാത്ത സമുന്നതരായ രാഷ്ട്രിയ നേതാക്കളുടെ വീട്ടിലും ഓഫിസിലും കയറി ചെന്ന് ഇയാൾ രാഷ്ട്രിയ അട്ടിമറികൾക്കുള്ള വില പേശൽ നടത്തിയെന്ന് അയാൾ തന്നെ തുറന്ന് പറയുന്നു.
ഇത് ഇയാളുടെ നുണ പറച്ചിൽ മാത്രമാണെങ്കിൽ എന്തുകൊണ്ട് ഇയാൾ നേരത്തോട് നേരമായിട്ടും അറസ്റ്റ് ചെയ്യപ്പെടുന്നില്ല, അയാളിപ്പോഴും അയാൾക്ക് പരാതിക്കാരിയുടെ കത്ത് നൽകിയവരെ നേരിട്ടുള്ള സംവാദത്തിന് വെല്ലുവിളിക്കുന്നു, ഇത്തരം രാഷ്ട്രിയ ദല്ലാളൻമാർക്ക് അധികാരത്തിന്റെ ഇടനാഴികളിൽ അറഞ്ചം പുറഞ്ചം വിലസാൻ ആരാണ് അധികാരം നൽകിയത്.
കഴിക്കുന്ന ശ്വാസത്തിന് ഒഴികെ മറ്റെല്ലാത്തിനും നികുതി കൊടുക്കുന്ന സാധാരണ ജനങ്ങൾക്ക് ഇത് അറിയാൻ അവകാശമുണ്ട്, ഇയാളെ നിയമത്തിനുമുന്നിൽ എത്തിക്കേണ്ടതുണ്ട്, നിയമത്തിനുമുന്നിൽ അയാളെ ഉപയോഗിച്ചവരുടെ പേരുകൾ അയാൾ വെളിപ്പെടുത്തട്ടെ, ജനാധിപത്യത്തിലെ ദല്ലാൾ പണികൾക്ക് അവസാനമുണ്ടാവട്ടെ.
കേരളം നേരിടുന്ന ഇത്തരം മാലിന്യം കലർന്ന അധികാര രാഷ്ട്രിയ മഹാമാരികൾക്കുള്ള വാക്സിൻ നമ്മൾ തന്നെ കണ്ടു പിടിച്ചേ പറ്റു, ആരോഗ്യമുള്ള ജനാധിപത്യം സംരക്ഷിക്കേണ്ടതുണ്ട്.
Post Your Comments