താൻ സിനിമയെ കലയായിട്ടല്ല വെറും ജോലി മാത്രമായാണ് കണുന്നതെന്ന് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. പരാജയങ്ങള്‍ നേരിട്ടിട്ടും എന്റെ സിനിമകളുടെ എണ്ണം കൂടിയിട്ടേ ഉള്ളൂവെന്നും ധ്യാൻ പറയുന്നു. നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ താരം പങ്കുവച്ചത്.
read also: മഞ്ഞുരുകി, അച്ഛനെ കാണാനെത്തി വിജയ്: വൈറലായി ചിത്രങ്ങൾ
ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ,
‘ഇത്രയും സിനിമ പരാജയപ്പെട്ടിട്ടും എന്തുകൊണ്ട് എനിക്ക് ഇത്രയും സിനിമകള്‍ ? എന്നാണ് ചോദിക്കേണ്ടത്. കാരണം ഞാൻ ആരുടെ അടുത്തും പോയിട്ട് എനിക്ക് സിനിമ താ എന്ന് പറയാറില്ല. എന്റെ സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് വീണ്ടും സിനിമകള്‍ തരുന്നത്? ഒരു പ്രൊഡ്യൂസര്‍ അല്ലെങ്കില്‍ ഡയറക്ടര്‍ കഥ കേട്ട് അവര്‍ തീരുമാനിച്ച് ഉറപ്പിച്ച നടന്റെ അടുത്തേക്കാണ് വരുന്നത്. പരാജയപ്പെട്ട സിനിമകള്‍ ചെയ്ത നടന്റെ അടുത്തേക്ക് എന്തിനാണ് സിനിമ കൊണ്ടുവരുന്നത് ? അതെന്ത് കൊണ്ടാണ് എന്ന് എനിക്കും അറിയില്ല. എനിക്ക് വരുന്ന സിനിമകള്‍ കൃത്യമായി ഞാൻ തീര്‍ക്കും. എനിക്ക് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നല്ല. ഞാൻ അതിനെ ജോലിയായിട്ട് മാത്രമെ കണക്കാക്കുന്നുള്ളൂ.
വരുന്ന സ്ക്രിപ്റ്റുകള്‍ മോശമാണെന്ന് ഞാൻ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട്. പരാജയങ്ങള്‍ നേരിട്ടിട്ടും എന്റെ സിനിമകളുടെ എണ്ണം കൂടിയിട്ടേ ഉള്ളൂ. ഇതൊരു കലയല്ലേ അതിനെ കൊല്ലാൻ പാടുണ്ടോ എന്നൊക്കെ പലരും പറയും. പക്ഷേ എനിക്ക് സിനിമ കലയും കൊലയും ഒന്നുമല്ല. ജോലി മാത്രമാണ്. എനിക്ക് വരുന്ന ജോലി ഞാൻ കൃത്യമായി ചെയ്യും. അത്രേയുള്ളൂ. എന്റെ ചോയ്സ് കൊണ്ട് ഇതുവരെ സിനിമ ചെയ്തിട്ടില്ല. പത്ത് വര്‍ഷമായിട്ട് കഥകള്‍ ഇഷ്ടപ്പെട്ടിട്ടല്ല ഞാൻ സിനിമ ചെയ്തത്’- ധ്യാൻ ശ്രീനിവാസൻ പറയുന്നു.
Post Your Comments