സിനിമാപ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തുകയാണെന്ന് യുവസംവിധായകന്‍ സഞ്ജിത്ത് ചന്ദ്രസേനന്‍. സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ത്രയം, ശ്രീനാഥ് ഭാസി നായകനായ നമുക്ക് കോടതിയില്‍ കാണാം എന്നി ചിത്രങ്ങൾ സംവിധാനം ചെയ്ത സഞ്ജിത്ത് ആണ് സോഷ്യൽ മീഡിയയിലൂടെ സിനിമ പ്രവർത്തനം നിർത്തുകയാണെന്നു പങ്കുവച്ചത്.
താൻ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും ഇനിയും തിയറ്ററുകളില്‍ എത്തിയിട്ടില്ല. എന്തുകൊണ്ട് ഇവ റിലീസ് ചെയ്യപ്പെടുന്നില്ലെന്ന ചോദ്യം താന്‍ നിരന്തരം അഭിമുഖീകരിക്കുന്നുണ്ടെന്നും ഇവ അടുത്ത് തന്നെ റിലീസ് ചെയ്യപ്പെടുമെന്നും സഞ്ജിത്ത് പറയുന്നു.
read also: ‘എനിക്ക് സിനിമ കലയും കൊലയും ഒന്നുമല്ല, ജോലി മാത്രമാണ്’: ധ്യാൻ ശ്രീനിവാസൻ
സഞ്ജിത്ത് ചന്ദ്രസേനന്‍റെ കുറിപ്പ്
കഴിഞ്ഞ ഒരു വര്‍ഷമായി സിനിമ ചെയ്യാത്തത് എന്തുകൊണ്ട്, ചെയ്ത രണ്ട് സിനിമകള്‍ ഇറങ്ങാത്തത് എന്തുകൊണ്ട് എന്ന ചോദ്യങ്ങള്‍.. രണ്ട് സിനിമയും കഴിഞ്ഞ് ഇരിക്കുകയാണ്. പ്രശ്നം എന്തുമാവട്ടെ അതൊക്കെ എന്‍റെ പ്രശ്നങ്ങള്‍ ആയി കണ്ട് ഞാന്‍ സിനിമ തല്‍ക്കാലത്തേക്ക് നിര്‍ത്തുകയാണ്. ഞാന്‍ സിനിമയില്‍ വന്നത് വളരെ കഷ്ടപ്പെട്ടാണ്. എന്‍റെ ആരും സിനിമയില്‍ ഇല്ല. എന്നിട്ടും വളരെ കഷ്ടപ്പെട്ട് ഞാന്‍ എത്തി. ആ യാത്ര അത്ര എളുപ്പമായിരുന്നില്ല.
ഇവിടെവരെയെത്തി തോറ്റ് തിരിച്ചുപോകുന്നത് ശരിയല്ലെന്ന് അറിയാം. പക്ഷേ ഈ മനസിന്‍റെ ഭാരം ഭയങ്കരമാണ്. പറ്റുന്നില്ല. ജീവിതത്തില്‍ ഒരിക്കല്‍ തോറ്റു എന്ന് തോന്നിയപ്പോള്‍ ജീവിക്കണമെന്ന് തോന്നിയത് സിനിമയില്‍ വന്നപ്പോഴാണ്. ഇനി എന്ത്, എന്തിന് എന്ന ഒരു ചോദ്യം മാത്രം ബാക്കി. ഈ സിനിമകള്‍ അടുത്ത് തന്നെ റിലീസ് ആവും.
2022 ഓഗസ്റ്റില്‍ തിയറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്ന ചിത്രമാണ് ത്രയം. മൂന്ന് ഷെഡ്യൂളുകളില്‍ ചിത്രീകരണം പൂര്‍ത്തിയായ നമുക്ക് കോടതിയില്‍ കാണാം എന്ന ചിത്രത്തിന്‍റെ പാക്കപ്പ് സെപ്റ്റംബര്‍ 25 ന് ആയിരുന്നു.
Post Your Comments