ബിഗ് ബോസ് മലയാളം സീസൺ 5 ലെ വിജയിയായ അഖിൽ മാരാർക്ക് ആരാധകർ ഏറെയാണ്. ഷോയിൽ നിന്നും ഇത്രയുമധികം സ്വീകാര്യത തനിക്ക് ലഭിക്കുമെന്ന് കരുതിയില്ലെന്ന് അഖില്‍ മാരാര്‍ പറഞ്ഞു. 55 നും 60 നും ഇടയിലുള്ള ആളുകള്‍ക്കായിരിക്കും തന്നെ ഇഷ്ടം എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ 4 വയസുള്ള കുട്ടികള്‍ തൊട്ട് 85 വയസുള്ള ആളുകള്‍ വരെ തന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞു.
‘അടുത്തിടെ എന്റെ ഒരു സുഹൃത്ത് വിളിച്ച് എന്നോട് പറഞ്ഞത് പെരുമ്പാവൂരോ മറ്റുമുള്ള ഒരു ചേച്ചി പരാലിസിസ് വന്ന് കിടപ്പിലായിരുന്നു. ബിഗ് ബോസ് കണ്ട് കണ്ട് അവര്‍ എഴുന്നേറ്റിരുന്നുവെന്നാണ്. ഡോക്ടര്‍ പറഞ്ഞത്രേ അഖില്‍ ചിലപ്പോള്‍ വന്ന് നേരിട്ട് കണ്ട് കഴിഞ്ഞാല്‍ അവര്‍ എഴുന്നേച്ചേക്കുമെന്ന്. അതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നും.’ എന്ന് അഖില്‍ ഒരു ഓണ്‍ലെെൻ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ പങ്കുവച്ചു.
Post Your Comments