CinemaLatest NewsNEWS

9സ്കിൻ – ചർമ്മ സൗന്ദര്യത്തിന് സ്കിൻ കെയർ ബ്രാൻഡുമായി നയൻതാര

ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിന് ഹലോ പറയൂ

പുതിയ ചർമ്മ സംരക്ഷണ ബ്രാൻഡായ 9സ്കിൻ എന്ന ബ്രാൻഡുമായി നയൻതാര വിഘ്നേഷ് രം​ഗത്ത്. . വമ്പൻ വരവേൽപ്പാണ് താരത്തിന്റെ ബ്രാൻഡിന് ലഭിക്കുന്നത്. കൂടാതെ ഉൽപ്പന്നങ്ങളും വെബ്‌സൈറ്റും സെപ്റ്റംബർ 29- മുതൽ ലഭ്യമാകും. നയൻതാര മുമ്പ് ഡെർമറ്റോളജിസ്റ്റ് ഡോ. റെനിത രാജനൊപ്പം ലിപ് ബാം കമ്പനി ആരംഭിച്ചിരുന്നു.

ഇന്ന്, ആറ് വർഷത്തെ അശ്രാന്ത പരിശ്രമവും കഷ്ട്ടപ്പാടും വെളിപ്പെടുത്തുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. പ്രകൃതിയുടെയും ആധുനിക ശാസ്ത്രത്തിന്റെയും പിന്തുണയുള്ള നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്ന അതുല്യമായ ഉൽപ്പന്നമാണിത്. ഈ യാത്രയിൽ ഞങ്ങളോടൊപ്പം ചേരൂ, ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിന് ഹലോ പറയൂ എന്നാണ് നടി നയൻതാര ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്.

നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം ജവാൻ, സെപ്റ്റംബർ 7 ന് തിയേറ്ററുകളിൽ എത്തിയിരുന്നു. ചിത്രം വമ്പൻ ഹിറ്റായി മുന്നേറുകയാണ്.  ലോകമെമ്പാടുമായി 600 കോടി രൂപ നേടി വൻ വിജയമായി മുന്നേറുകയാണ് ജവാൻ. നയൻതാരയുടെ പുതിയ സംരംഭത്തിന് ആശംസകളുമായി സിനിമാ താരങ്ങളും സഹപ്രവർത്തകരും എല്ലാം എത്തിയിട്ടുണ്ട്. പുതിയ ബിസിനസ് വൻ വിജയമാകട്ടെ എന്നാണ് ആരാധകർ കമന്റുകൾ നൽകുന്നത്.

shortlink

Related Articles

Post Your Comments


Back to top button