മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി സൂപ്പർ താരം രജനീകാന്ത്. ഇന്ത്യൻ ചലച്ചിത്രതാരം, അന്തർദേശീയ കലാ ലോക വേദികളിൽ സുപരിചിതനായ രജനികാന്തിനെ കാണുവാൻ സാധിച്ചുവെന്നാണ് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കുറിച്ചത്.
ചർച്ച ചെയ്ത കാര്യങ്ങളിൽ, ഭാവിയിൽ അദ്ദേഹത്തിന്റെ സിനിമകളിൽ ഉൾപ്പെടുത്താൻ ഞാൻ ശ്രമിക്കുന്ന ഏതാനും കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം വ്യക്തമാക്കി. മലേഷ്യയിൽ വൻ ഫാൻസുള്ള സൂപ്പർ താരമാണ് രജനീകാന്ത്. എല്ലാ മേഖലയിലും രജനികാന്ത് മികവ് പുലർത്താൻ പ്രാർത്ഥിക്കുന്നു, എന്നും അൻവർ ഇഹ്രാഹിം കുറിച്ചു. രജനീകാന്തിന്റെ ഓഫീസിലെത്തിയാണ് പ്രധാനമന്ത്രി താരത്തെ കണ്ടത്.
രജനികാന്ത് വെള്ള ഷർട്ടും പാന്റും ധരിച്ചപ്പോൾ അൻവർ ഇബ്രാഹിം ഔപചാരികമായി വസ്ത്രം ധരിച്ചാണെത്തിയത്. രജനികാന്ത് നായകനായ ജയിലർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, ശിവരാജ്കുമാർ, സുനിൽ, തമന്ന, വിനായകൻ തുടങ്ങി നിരവധി അഭിനേതാക്കളാണ് അഭിനയിച്ചത്. ചിത്രത്തിലെ കാവാലാ എന്ന ഗാനവും സൂപ്പർ ഹിറ്റായി മാറിയിരുന്നു. തലൈവർ 170 യും പ്രഖ്യാപിച്ചിട്ടുണ്ട്. ജനപ്രിയ സംവിധായകൻ ലോകേഷ് കനകരാജ് രജനികാന്തിന്റെ 171-ാം ചിത്രം സംവിധാനം ചെയ്യുമെന്ന് തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
Post Your Comments