GeneralLatest NewsMollywoodNEWSWOODs

ഉണ്ണി മുകുന്ദന് ആശ്വാസം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി

കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നൽകിയത്

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടൻ ഉണ്ണി മുകുന്ദനെതിരായ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീര്‍പ്പായെന്ന് പരാതിക്കാരി അറിയിച്ചിരുന്നു: ജസ്റ്റിസ് പി.ഗോപിനാഥ് ഒത്തുതീര്‍പ്പ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്.

read also: അച്ഛനോടും അമ്മയോടും ചേട്ടനോടുമൊന്നും അധികം സംസാരിക്കാറില്ല: കാരണം തുറന്നു പറഞ്ഞ് നടൻ ധ്യാൻ ശ്രീനിവാസൻ

കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നൽകിയത്. നടൻ ക്ഷണിച്ചതനുസരിച്ച് സിനിമാക്കഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 2017 ഓഗസ്റ്റ് 23 ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15 ന് പരാതി നല്‍കിയിരുന്നു. എന്നാൽ യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ചൂണ്ടിക്കാട്ടി യുവതിയ്‌ക്കെതിരെ ഉണ്ണി പരാതി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button