CinemaLatest News

വയസ് പറയാൻ മടിയില്ല, 39 ആയി: ഇപ്പോഴും ഹോട്ടാണെന്ന് നടി പ്രിയാമണി

നല്ല പെൺകുട്ടി ആണെന്ന് ആരെയും ബോധിപ്പിക്കാനില്ല

39-ാം വയസ്സിലും ഞാൻ തമാശയൊക്കെ പറഞ്ഞ് അടിച്ച് പൊളിച്ച് ജീവിക്കുന്ന വ്യക്തിയാണെന്ന് നടി പ്രിയാമണി. പരിഹാസങ്ങളെയും വിമർശനങ്ങളെയും കാര്യമാക്കുന്നില്ലെന്നും നടി.

അടുത്തിടെ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞത്. 2003-ൽ തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമാ രം​ഗത്ത് താരം അരങ്ങേറ്റം കുറിച്ചത്. ഷാരൂഖ് ഖാന്റെ ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിലെ അടിപൊളി ഗാനത്തിന് നൃത്തം ചെയ്ത പ്രിയാമണിയാണ് ഷാരൂഖ് ഖാൻ സംവിധാനം ചെയ്ത ജവാനിലും ശ്രദ്ധേയമായ വേഷം ചെയ്തത്. 2007-ൽ പുറത്തിറങ്ങിയ പരുത്തി വീരൻ എന്ന ചിത്രം നടിയെ പ്രശസ്തിയിലേക്കുയർത്തി.

വിശാലിനൊപ്പം മലൈക്കോട്ടൈ, വിക്രമിനൊപ്പം രാവണൻ, പൃഥ്വി രാജിനൊപ്പം ചിന്താലെ ഇനിക്കും, വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചാരുലത, കസ്റ്റഡി തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളിൽ പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷവും സിനിമകളിലും റിയാലിറ്റി ഷോകളിലും തിളങ്ങുകയാണ് നടി പ്രിയാമണി. ഇപ്പോൾ 39 വയസ്സുണ്ട്, അടുത്ത വർഷം 40 വയസ്സ് തികയും, അമ്മായി എന്നോ ആന്റിയെന്നോ കളിയാക്കുന്നതിൽ എനിക്ക് പ്രശ്‌നമില്ല. കാരണം മുപ്പത്തിയൊൻപതാം വയസ്സിൽ ഞാൻ നല്ല പെൺകുട്ടി ആണെന്ന് ആരെയും ബോധിപ്പിക്കാനില്ലെന്നും നടി പറയുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button