CinemaLatest News

ഈ മരണവാർത്തയറിഞ്ഞ് എത്രയോപേരിന്ന് ദുഖിക്കും: കൃഷ്ണകുമാർ

തിരുവനന്തപുരത്തു വരുമ്പോൾ ജഗതിയിലെ ഫ്ലാറ്റിൽ പോയി കണ്ടും ആ സ്നേഹബന്ധം ഏന്നും തുടർന്നു

മുതിർന്ന ആർഎസ്എസ് പ്രവർത്തകനും ബിജെപി മുൻ സംസ്ഥാന സെക്രട്ടറിയുമായ പിപി മുകുന്ദന്റെ വിയോ​ഗത്തിൽ കുറിപ്പുമായി കൃഷ്ണകുമാർ. കാലങ്ങൾ കഴിഞ്ഞിട്ടും ഫോണിലൂടെയും തിരുവനന്തപുരത്തു വരുമ്പോൾ ജഗതിയിലെ ഫ്ലാറ്റിൽ പോയി കണ്ടും ആ സ്നേഹബന്ധം ഏന്നും തുടർന്നു കൊണ്ടുപോന്നു, കണ്ണൂരിലെ വീട്ടിൽ ചെന്നു കാണുമ്പോൾ ഒറ്റചോദ്യമേയുള്ളു, എന്താ സിന്ധുവിനേയും കുട്ടികളേയും കൊണ്ട് വരാത്തത് എന്ന് ചോദിക്കുമായിരുന്നെന്നും നടൻ.

കുറിപ്പ് വായിക്കാം

പി പി മുകുന്ദൻ, കക്ഷി രാഷ്ട്രീയ ജാതിമത പ്രായ വ്യത്യാസമില്ലാതെ എല്ലാവരും സ്നേഹത്തോടെ വിളിക്കും.. മുകുന്ദേട്ടൻ. 80 തുകളുടെ തുടക്കത്തിൽ തിരുവനന്തപുരത്തു വഞ്ചിയൂരിൽ താമസിക്കുന്ന കാലത്ത്, നിർമാതാവ് സുരേഷ് കുമാർ, അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചാണ് ആദ്യമായി മുകുന്ദേട്ടനെ കാണുന്നതും പരിചയപെടുന്നതും. പിന്നീട് മലയൻ സ്റ്റോർ സ്വാമികൾ എന്നറിയപ്പെടുന്ന സഹോദരങ്ങൾക്കൊപ്പം പുളിമൂടു ശാഖയിൽ വെച്ചും കാണുവാനിടയായി.

കാലങ്ങൾ കഴിഞ്ഞിട്ടും ഫോണിലൂടെയും തിരുവനന്തപുരത്തു വരുമ്പോൾ ജഗതിയിലെ ഫ്ലാറ്റിൽ പോയി കണ്ടും ആ സ്നേഹബന്ധം ഏന്നും തുടർന്നു കൊണ്ടുപോന്നു. കണ്ണൂരിലെ വീട്ടിൽ ചെന്നു കാണുമ്പോൾ ഒറ്റചോദ്യമേയുള്ളു.. എന്താ സിന്ധുവിനേയും കുട്ടികളേയും കൊണ്ട് വരാത്തത്..? ഫോണിൽ വിളിക്കു, ഉടനെ വിളിച്ചുകൊടുക്കും, സിന്ധുവിനോട് മുകുന്ദേട്ടൻ പറയും അടുത്ത തവണ കിച്ചുവിന്റെ കൂടെ വരണം, ഇവിടെ തങ്ങാം.

ഇന്നു രാവിലെ മുകുന്ദേട്ടന്റ മരണവാർത്ത അറിഞ്ഞു, സംഘകുടുബത്തിലെ ലക്ഷകണക്കിനാളുകൾ ഇന്നു ദുഖിക്കും, ഒപ്പം എന്നെ പോലെ കുറേയധികം ആളുകളുടെ മനസ്സിലൂടെ മുകുന്ദേട്ടനെ കുറിച്ചുള്ള കുറേ നന്മ നിറഞ്ഞ ഓർമ്മകൾ കടന്നു പോകുന്നുണ്ടാവണം. മുകുന്ദേട്ടന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button