കൊല്ലം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് നടനും എംഎൽഎഉറുമായ മുകേഷ്. നിരവധി പ്രാവശ്യം നിയമസഭയിൽ ഈ പ്രെശ്നം ഉന്നയിച്ചെങ്കിലും പരിഗണിക്കുന്നെല്ലെന്ന പരാതി മുകേഷ് ഉയർത്തി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
മുകേഷിന്റെ പോസ്റ്റിനു താഴെ ഇടതു സർക്കാരിനെതിരെയുള്ള വിമർശനം ഉയരുകയാണ്. ഭരണപക്ഷത്തുള്ള എംഎൽഎയുടെ അവസ്ഥ ഇങ്ങനാണേ ആണെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ എന്നാണു ചിലർ ചോദിക്കുന്നത്. യുഡിഫ് വരും എല്ലാം ശരിയാകുമെന്നും ചിലർ കളിയാക്കുന്നു. ബസ് സ്റ്റാൻഡിനു പകരം ബാർ ചോദിച്ചു നോക്കു കിട്ടുമെന്നും ചിലർ പരിഹസിക്കുന്നുണ്ട്.
READ ALSO: ഇടപെടല്‍ വളരെ മോശം: നടനെതിരെ ധ്യാനിന്റെ വെളിപ്പെടുത്തല്‍
മുകേഷിന്റെ പോസ്റ്റ് പൂർണ്ണ രൂപം,
പറയാതെ വയ്യ
കൊല്ലം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് മനസ്സിലാക്കിയതിനു ശേഷം ഒരു എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടുകയും. ആദ്യം എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകുകയും ചെയ്യുകയുണ്ടായി.
നിരവധി പ്രാവശ്യം നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും വിഷയങ്ങൾ അവതരിപ്പിച്ച് ആയതിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്……
കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല… യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണ്.
അത് നൽകാൻ മാനേജ്മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും.. ??
Post Your Comments