ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മുല്ല’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ നടി മീരാ നന്ദൻ വിവാഹിതയാകുന്നു. ശ്രീജു ആണ് വരൻ. ‘ഇനി ഒന്നിച്ചുള്ള ജീവിതം’ എന്ന ക്യാപ്ഷനോടെ മീര തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കു വച്ചത്.
എൻഗേജ്മെന്റ് ചിത്രങ്ങള്‍ പകര്‍ത്തിയ ‘ലൈറ്റ്സ് ഓണ്‍ ക്രിയേഷൻസ്’ എന്ന ഇൻസ്റ്റ ഹാൻഡ്ലില് ‘പെര്ഫെക്ഷനിലക്ക് അറേഞ്ച് ചെയ്യപ്പെട്ട സ്നേഹം’ എന്ന ഒരു കുറിപ്പിനൊപ്പം കൂടുതൽ ചിത്രങ്ങൾ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.
read also: ഉണ്ണി മുകുന്ദന് ആശ്വാസം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി
‘ഒരു മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ജീവിതകാലത്തേക്കുള്ള ഒരു വാഗ്ദാനത്തിലേക്ക് മീരയും ശ്രീജുവും എത്തിയത്. മാതാപിതാക്കള്‍ പരസ്പരം സംസാരിച്ചതിനു ശേഷം, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരായിരിക്കുമെന്ന് കാണാൻ ശ്രീജു ലണ്ടനില്‍ നിന്ന് ദുബായിലേക്ക് പറന്നു. കഥയുടെ ബാക്കി ഭാഗം മറ്റേതൊരു കഥയെയും പോലെ തന്നെ. എന്നാല്‍ അതിന്റെതായ പ്രത്യേകതകളുമുണ്ട് – അവര്‍ കണ്ടുമുട്ടുന്നു, പ്രണയത്തിലാകുന്നു, അവരുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് ചെലവഴിക്കാൻ തീരുമാനിക്കുന്നു.’- കുറിപ്പിൽ പറയുന്നു.
Post Your Comments