അവതാരകയായും നടിയായും സംവിധായികയായും ശ്രദ്ധ നേടിയ താരമാണ് ലക്ഷ്മി രാമകൃഷ്ണൻ. തമിഴ്നാട്ടില്‍ വൻ ജനപ്രീതി നേടിയ, കുടുംബ പ്രശ്നങ്ങളും മറ്റും പരിഹരിക്കുന്ന സൊല്‍വതെല്ലാം ഉൻമൈ എന്ന ഷോയുടെ അവതാരകയായിരുന്ന ലക്ഷ്മി ജീവിതത്തില്‍ ഒരു തവണ കരിയര്‍ ഉപേക്ഷിക്കേണ്ട വന്ന സാഹചര്യത്തെക്കുറിച്ച് തുറന്ന് പറയുന്നു.
വിദേശത്ത് വിജയകരമായി കൊണ്ട് നടന്ന ബിസിനസ് ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചാണ് ഒരു അഭിമുഖത്തിൽ താരം പങ്കുവച്ചത്. തുടരണമെങ്കില്‍ അഡ്ജസ്റ്റ്മെന്റ് വേണ്ടിയിരുന്നുവെന്നും അതിനു സാധിക്കാത്തതിനാൽ അന്തസോടെ അവസാനിപ്പിച്ചുവെന്നാണ് ലക്ഷ്മി പറയുന്നത്.
നടിയുടെ വാക്കുകൾ ഇങ്ങനെ,
‘മസ്കറ്റില്‍ വിജയകരമായ ബിസിനസ് എനിക്കുണ്ടായിരുന്നു. പുറത്ത് നിന്നുള്ള വളരെ സ്വാധീനമുള്ള ഒരാളുടെ ഹരാസ്മെന്റ് കാരണം അത് വിടേണ്ടി വന്നു. തുടരണമെങ്കില്‍ അഡ്ജസ്റ്റ്മെന്റ് വേണ്ടിയിരുന്നു. എനിക്കും ഒന്നും വേണ്ട, ബഹുമാനവും സുരക്ഷയും വളരെ മുഖ്യമാണെന്ന് പറഞ്ഞ് ബിസിനസ് ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നു. അന്ന് 35 വയസാണ്. അതിന് ശേഷം 50 പടങ്ങളില്‍ അഭിനയിച്ചു, സംവിധാനം ചെയ്തു, ഷോ ചെയ്തു. ശരിയായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ലോകം മുഴുവൻ അവസരങ്ങളാണ്. അഡ്ജസ്റ്റുകള്‍ക്ക് വഴങ്ങരുതെന്ന് പറഞ്ഞപ്പോള്‍ പലരും എന്നെ വിമര്‍ശിച്ചു. സ്വയം ഗ്ലോറിഫൈ ചെയ്യാൻ വേണ്ടി പറഞ്ഞതാണെ് ആരോപിച്ചു. പക്ഷെ നമ്മുടെ നിലപാട് നിലപാട് തന്നെയാണ്. എന്ത് സംഭവിക്കാനാണ്? പത്ത് പാത്രം കഴുകിയാല്‍ പോലും വയര്‍ നിറയ്ക്കാമെന്നും’ ലക്ഷ്മി കൂട്ടിച്ചേർത്തു.
Post Your Comments