![](/movie/wp-content/uploads/2019/01/kunchakko-boban.jpg)
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടനായ കുഞ്ചാക്കോ ബോബന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ചോക്ലേറ്റ് ഹീറോ വേഷങ്ങളിൽ നിന്ന് എല്ലാ വേഷങ്ങളും ചെയ്യുന്ന അതി ഗംഭീര നടനായുള്ള വളർച്ച ആരാധകർ ആഘോഷമാക്കാറുണ്ട്. ന്നാ താൻ കേസ് കൊട്, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ കുഞ്ചാക്കോ ബോബന്റെ അതി മനോഹരമായ ചിത്രങ്ങളിൽ ഒന്നാണ്.
ചില വെബ് സീരിസുകളും സിനിമകളും അന്യ ഭാഷാ ചിത്രങ്ങളും ഒഴിവാക്കി വിട്ടിട്ടുണ്ടെന്ന് താരം പറയുന്നു. അത്രമേൽ ആഗ്രഹിച്ച്, കാത്തിരുന്ന മലയാള കഥാപാത്രങ്ങൾ കിട്ടുന്നുണ്ട് എന്നതിനാലാണ് അത്. ഇഷ്ട്ടപ്പെട്ട കഥയും സിനിമയും കൈയ്യിൽ വരുമ്പോൾ അത് ചെയ്യാനാണ് ആഗ്രഹം. മലയാള സിനിമയുടെ ക്വാളിറ്റ് സൂപ്പറാണെന്നും താരം. നല്ല കഥയും കഥാപാത്രവുമെല്ലാം നിരന്തരം ഉണ്ടാകുന്നുണ്ട്. പ്രേക്ഷകർക്ക് അത് ഇഷ്ട്ടപ്പെടുന്നുമുണ്ട്.
ഫഹദും ദുൽഖറും അന്യ ഭാഷാ ചിത്രങ്ങൾ ചെയ്യുന്നത് കണ്ട് അമ്പരന്ന് പോയിട്ടുണ്ടെന്നും ചിത്രത്തിന്റെ തിരഞ്ഞെടുപ്പ് അടക്കം എല്ലാം അതി മനോഹരമാണെന്നും അവരെ പോലെ നല്ല കഥ കിട്ടിയാൽ പതിയെ അന്യഭാഷാ ചിത്രങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും താരം. എക്സൈറ്റഡ് ആക്കുന്ന കഥകൾക്കാണ് കാത്തിരിക്കുന്നത്, അതുകൊണ്ട് കാശിന് പിറകെ പോകുന്നില്ല, സിനിമ നന്നായാൽ അതെല്ലാം പുറകെ വരുമെന്നും നടൻ പറയുന്നു.
Post Your Comments