ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ബോളിവുഡ് കിംങ് ഖാൻ ചിത്രം ജവാൻ. എന്നാൽ അടുത്തിടെ ലണ്ടനിലെ ഒരു തിയേറ്ററിൽ സിനിമയുടെ ആദ്യ പകുതി പ്രദർശിപ്പിക്കുന്നതിന് മുമ്പ് അവർ സിനിമയുടെ രണ്ടാം പകുതി പ്ലേ ചെയ്തു, ഇത് സിനിമാ പ്രേക്ഷകരെ അമ്പരപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു കളഞ്ഞുവെന്ന തീർത്തും നിരാശാജനകമായ വാർത്തയാണ് പുറത്ത് വരുന്നത്.
ആരാധകർ ക്ഷുഭിതരാകുകയായിരുന്നു, പലരും വർഷങ്ങൾ കാത്തിരുന്ന് തങ്ങളുടെ പ്രിയതാരത്തിന്റെ ചിത്രം കാണാനെത്തിയവരായിരുന്നു. ഷാരൂഖിന്റെ ആരാധിക തന്നെയാണ് ഈ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയത്. സിനിമയുടെ സെക്കന്റ് ഹാഫ് ആണ് തിയേറ്റർ ജീവനക്കാർ ആദ്യം ഇട്ടത്. വർഷങ്ങളോളം കാത്തിരുന്ന് ഷാരൂഖ് ചിത്രത്തിനെത്തിയ തന്നെപ്പോലത്തെ അനവധി ആൾക്കാരുണ്ടെന്നും ക്ഷമിക്കാനാകുന്ന തെറ്റല്ല സംഭവിച്ചതെന്നും ആരാധിക കുറിച്ചു.
ലണ്ടനിലെ വ്യൂ തിയേറ്ററിലാണ് സംഭവം നടന്നത്. രണ്ടാം പകുതി പ്രദർശിപ്പിച്ചതിന് ശേഷം ഇന്റർവെൽ എന്നെഴുതി കാണിച്ചു. വില്ലൻ ചത്തിട്ട് പിന്നെയും സിനിമയോ എന്ന് അന്ധാളിച്ച് ഇരുന്നപ്പോഴാണ് പലർക്കും അത് രണ്ടാം ഭാഗമായിരുന്നു ഇരുന്ന് കണ്ടതെന്ന് മനസിലായത്. ജോലിയിൽ നിന്ന് ലീവെടുത്തും, ഏറെ ദൂരം യാത്ര ചെയ്തും ഒക്കെ എത്തിയവരുണ്ട്. ഇത്തരത്തിൽ സംഭവിച്ച് കഴിഞ്ഞപ്പോൾ തിയേറ്റർ ശോകമൂകമായിപ്പോയെന്നും ആരാധിക കുറിച്ചു.
Post Your Comments