
പൊതുമദ്ധ്യത്തില്‍ നല്ല ഇമേജുള്ള ചില നടന്മാരുടെ സിനിമയ്ക്കുള്ളിലെ ഇടപെടലുകള്‍ വളരെ മോശമാണെന്ന് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. തന്റെ സുഹൃത്ത് സംവിധാനം ചെയ്ത സിനിമയിലെ നടനെതിരെയാണ് ധ്യാനിന്റെ വെളിപ്പെടുത്തല്‍.
read also: പെണ്‍കുട്ടികള്‍ പ്രേതമായി വന്നാല്‍ ശാരീരികമായി ബന്ധപ്പെട്ടാല്‍ കൊള്ളാമെന്നുണ്ട്: ചെമ്പൻ വിനോദ്
സിനിമ മികച്ചതാക്കാൻ വേണ്ടിയാണ് നടൻ ഇടപെടുന്നതെങ്കിലും ഇതുമൂലം സംവിധായകന് മാനസികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് ധ്യാൻ പറഞ്ഞു. സിനിമയുടെ എഡിറ്റിംഗ് പൂര്‍ത്തിയായതിന് ശേഷം തന്റെ കരിയറില്‍ ബോംബ് സമ്മാനിച്ചതിന് നന്ദിയെന്നായിരുന്നു നടൻ സംവിധായകനോട് പറഞ്ഞത്. എന്നാല്‍ സിനിമ ഹിറ്റായി. മറ്റൊരാളായിരുന്നു സംവിധാനം ചെയ്തതെങ്കില്‍ പടം ഡ്യൂപ്പര്‍ ഹിറ്റാകുമായിരുന്നെന്നാണ് പിന്നെ ഈ നടൻ പറഞ്ഞത് എന്നും ധ്യാൻ അഭിമുഖത്തിൽ പങ്കുവച്ചു.
‘സമീപകാലത്ത് നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും വലിയ ഹിറ്റുകൾ ഒന്നും എനിക്ക് എടുത്തു പറയാനില്ല, പക്ഷേ എന്നിട്ടും സിനിമകൾ എന്നെ തേടിയെത്തുന്നത് ഞാനൊരു പ്രശ്നക്കാരനല്ലെന്ന ഇമേജ് നിലനിൽക്കുന്നതു കൊണ്ടാണ്’ എന്നും ധ്യാൻ കൂട്ടിച്ചേർത്തു
Post Your Comments